ടൊവിനോ തോമസ് നായകനാകുന്ന എആര്‍എം എന്ന ചിത്രം നാളെയാണ് റിലീസ് ചെയ്യുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ പുതിയ ഒരു സര്‍പ്രൈസ് പുറത്തുവിട്ടിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. മോഹന്‍ലാലിന്റെ ശബ്ദ സാന്നിധ്യം എആര്‍എമ്മില്‍ ഉണ്ടെന്ന് പറയുകയാണ് ടൊവിനോ. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ടൊവിനോ ഈക്കാര്യം അറിയിച്ചത്.
എആര്‍എം സിനിമയില്‍ കോസ്മിക് ക്രിയേറ്റര്‍ എന്ന നിലയില്‍ പ്രിയപ്പെട്ട മോഹന്‍ലാല്‍ സാര്‍ തന്റെ ഐക്കണിക് ശബ്ദം നല്‍കുന്നുണ്ട്. നിങ്ങളുടെ ഐതിഹാസിക ശബ്ദം ഞങ്ങളുടെ സിനിമയ്ക്ക് ഒരു പുതിയ മാനം കൊണ്ടുവന്നു. ഈ യാത്രയുടെ ഭാഗമായതിന് നന്ദി എന്നാണ് ടൊവിനോ പോസ്റ്റ് പറയുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്നാണ് അഞ്ചു ഭാഷകളില്‍ റിലീസ് ചെയുന്ന ഈ ത്രീ ഡി ചിത്രം നിര്‍മിച്ചിരിക്കുന്നത്. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്
തമിഴ് തെലുഗ് മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, കബീര്‍ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.മലയാള സിനിമകളില്‍ തുടങ്ങി ഇപ്പോള്‍ ബോളിവുഡില്‍ വരെ എത്തിനില്‍ക്കുന്ന ജോമോന്‍ ടി ജോണ്‍ ആണ് എആര്‍എമ്മിന്റെ ചായാഗ്രഹണം നിര്‍വഹിക്കുന്നത്.എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഷമീര്‍ മുഹമ്മദ്.
കോ പ്രൊഡ്യൂസര്‍ – ജസ്റ്റിന്‍ സ്റ്റീഫന്‍,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നവീന്‍ പി തോമസ്, പ്രിന്‍സ് പോള്‍,അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ – ദീപു പ്രദീപ്,പ്രോജക്ട് ഡിസൈന്‍: എന്‍.എം. ബാദുഷ, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രിന്‍സ് റാഫേല്‍, ഹര്‍ഷന്‍ പട്ടാഴി,ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിജോ ഡൊമനിക്,പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, മേക്കപ്പ് ആന്‍ഡ് ഹെയര്‍ : റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍: പ്രവീണ്‍ വര്‍മ്മ, സ്റ്റണ്ട്: വിക്രം മോര്‍, ഫീനിക്‌സ് പ്രഭു,അഡീഷണല്‍ സ്റ്റണ്ട്‌സ് സ്റ്റന്നര്‍ സാം ആന്‍ഡ് പി സി,
കൊറിയോഗ്രാഫി- ലളിത ഷോബി,ക്രിയേറ്റീവ് ഡയറക്ടര്‍: ദിപില്‍ ദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശ്രീലാല്‍,അസോസിയേറ്റ് ഡയറക്ടര്‍: ശരത് കുമാര്‍ നായര്‍, ശ്രീജിത്ത് ബാലഗോപാല്‍,അസോസിയേറ്റ് സിനിമട്ടോഗ്രാഫര്‍ – സുദേവ്,കാസ്റ്റിങ് ഡയറക്ടര്‍: ഷനീം സയീദ്,കളരി ഗുരുക്കള്‍ – പി വി ശിവകുമാര്‍ ഗുരുക്കള്‍,സൗണ്ട് ഡിസൈന്‍: സച്ചിന്‍ ആന്‍ഡ് ഹരിഹരന്‍ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആര്‍ രാജാകൃഷ്ണന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ – ഷനീം സയിദ്