CMDRF

ഓണം റിലീസായി ടൊവിനോയുടെ ‘എ ആർ എം’ എത്തുന്നു! മോഷൻ പോസ്റ്റർ പുറത്തിറങ്ങി

ഓണം റിലീസായി ടൊവിനോയുടെ ‘എ ആർ എം’ എത്തുന്നു! മോഷൻ പോസ്റ്റർ പുറത്തിറങ്ങി
ഓണം റിലീസായി ടൊവിനോയുടെ ‘എ ആർ എം’ എത്തുന്നു! മോഷൻ പോസ്റ്റർ പുറത്തിറങ്ങി

യുവനടൻ ടൊവിനോ തോമസ് ട്രിപിൾ റോളിൽ എത്തുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം ‘എ ആർ എം’ ഓണം റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ജിതിൻ ലാൽ സംവിധാനത്തിൽ പുറത്തിറങ്ങുന്ന അജയന്റെ രണ്ടാം മോഷണത്തിന്റെതായി പുറത്തു വന്ന മോഷൻ പോസ്റ്ററിലൂടെയാണ് ഓണം റിലീസായി ചിത്രം എത്തും എന്ന അപ്ഡേറ്റ് അണിയറക്കാർ പുറത്തു വിട്ടത്. 3 ഡി യിലും 2 ഡിയിലുമായി പ്രദർശനത്തിനെത്തുന്ന സിനിമ, മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

അതേസമയം മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. കൂടാതെ തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമയാണ് ഇത്.

ടോവിനോയെ കൂടാതെ ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നി താരനിരയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ്‌ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ജോമോൻ ടി ജോൺ ആണ് ചായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് നടത്തിയിട്ടുള്ളത് ഷമീർ മുഹമ്മദ്‌. അതേസമയം അജയന്റെ രണ്ടാം മോഷണത്തിന്റെ റിലീസിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

Top