ഇന്ത്യയെയും പാകിസ്ഥാനെയും മൂടി വിഷ പുകമഞ്ഞ്

ഇന്തോ-ഗംഗാ സമതലത്തില്‍ വ്യാപിച്ചുകിടക്കുന്ന മലിനീകരണത്തിന്റെ നാസ പുറത്തു വിട്ട ഉപഗ്രഹ ചിത്രങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി കൂടുതല്‍ വെളിപ്പെടുത്തുന്നതാണ്

ഇന്ത്യയെയും പാകിസ്ഥാനെയും മൂടി വിഷ പുകമഞ്ഞ്
ഇന്ത്യയെയും പാകിസ്ഥാനെയും മൂടി വിഷ പുകമഞ്ഞ്

രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാര സൂചിക (എക്യുഐ) ‘ഗുരുതര’ വിഭാഗത്തിലേക്ക് പ്രവേശിച്ചതിനാല്‍ നഗരം വിഷ പുകയാൽ മൂടിയിരിക്കുകയാണ്. തണുപ്പ്, മലിനവായു, നിര്‍മ്മാണ പൊടി, വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം, അയല്‍ സംസ്ഥാനങ്ങളിലെ വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന്റെ പുക എന്നിവയെല്ലാം ചേര്‍ന്നാണ് വിഷപ്പുക രൂപപ്പെടുന്നത്. തല്‍ഫലമായി, ദശലക്ഷക്കണക്കിന് ജനങ്ങൾ ഓരോ വര്‍ഷവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരുന്നു.

നഗരത്തിലുടനീളമുള്ള ജനങ്ങൾ തൊണ്ടയില്‍ ചൊറിച്ചില്‍, കണ്ണുകള്‍ക്ക് പൊള്ളല്‍, ശ്വാസ തടസ്സം എന്നിവ മൂലം പൊറുതി മുട്ടിയിരിക്കുകയാണ്. അതേസമയം, വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലേക്ക് കിടക്കുന്നതിനാൽ, വിഷ പുകയുടെ ഒരു കട്ടിയുള്ള പാളി ഇപ്പോള്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും വലിയ ഭാഗം പ്രദേശങ്ങളെയും മൂടിയിരിക്കുകയാണ്.

Toxic Smog

Read Also: ട്രംപിന്റെ വരവോടെ പുതിയൊരു പരിവർത്തനത്തിന് തയ്യാറെടുത്ത് പാശ്ചാത്യലോകം

ഇരു രാജ്യങ്ങളിലെയും ജനസാന്ദ്രതയുള്ള ഇന്തോ-ഗംഗാ സമതലത്തില്‍ വ്യാപിച്ചുകിടക്കുന്ന മലിനീകരണത്തിന്റെ നാസ പുറത്തു വിട്ട ഉപഗ്രഹ ചിത്രങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി കൂടുതല്‍ വെളിപ്പെടുത്തുന്നതാണ്. തിങ്കളാഴ്ച മാത്രം 418 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പഞ്ചാബില്‍, വിളകളുടെ അവശിഷ്ടങ്ങള്‍ക്ക് തീയിട്ടതോടെ പല പ്രദേശങ്ങളിലും ‘മോശം’ വായുവിന്റെ ഗുണനിലവാരത്തിലേക്ക് നയിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും സമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. മോശം വായുനിലവാരത്തെ തുടര്‍ന്ന് മിക്ക ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയും മലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ തടയുന്നതിനായി കടകള്‍, മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവ അടച്ചിട്ടിരിക്കുകയുമാണ്.

പാകിസ്ഥാനിലെ ലാഹോറില്‍ പുകമഞ്ഞിന്റെ ആഘാതം ഏറെ ഗുരുതരമാണ്, അവിടെ വായുവിന്റെ ഗുണനിലവാരം ഇടയ്ക്കിടെ 300 കവിയുന്നുമുണ്ട്, വിഷപ്പുകയെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടല്‍, ഭാഗിക ലോക്ക്ഡൗണ്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തല്‍ എന്നിവ ഉള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ പാകിസ്ഥാന്‍ അധികൃതര്‍ നടപ്പാക്കിയിട്ടുണ്ട്.

Pakistan Air Pollution

Also Read: ഇസ്രയേലിനെയും ഇറാനെയും ഒപ്പം കൂട്ടാൻ ട്രംപ്; വലിയ വിട്ടുവീഴ്ചകൾ ആവശ്യമോ?

ഈ പ്രദേശത്തെ വായുവിന്റെ ഗുണനിലവാരം മോശമാകുന്നത് വിള കത്തിക്കുന്നതിന്റെ മാത്രം ഫലമായല്ല. നാസയിലെ ശാസ്ത്രജ്ഞന്‍ പവന്‍ ഗുപ്ത പറയുന്നതനുസരിച്ച്, താര്‍ മരുഭൂമിയില്‍ നിന്നുള്ള പൊടിയും വാഹനങ്ങളിലെ പുക, വ്യാവസായങ്ങളില്‍ നിന്നുള്ള രാസപദാര്‍ത്ഥങ്ങളുടെ പുക എന്നിവയും കാര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നുണ്ട്. കൂടാതെ ചെറുതും വലുതുമായ മറ്റ് നഗര മലിനീകരണ സ്രോതസ്സുകളും ഇതിന്റെ കാരണക്കാരാണ്

അതേസമയം, ഇന്തോ-ഗംഗാ സമതലത്തിന്റെ ഭൂമിശാസ്ത്രം പരിശോധിക്കുമ്പോൾ സ്ഥിതി കൂടുതല്‍ വഷളായിരിക്കുന്നതായി കാണാം. വടക്ക് ഹിമാലയവും തെക്ക് വിന്ധ്യ പര്‍വതനിരകളും ചേരുന്നിടത്ത്, വിഷപ്പുക കുടുങ്ങിക്കിടക്കുകയാണ്, ഇത് പ്രദേശത്ത് വിഷ വായുവിനെ കൂടുതൽ സങ്കീർണമാക്കുന്നു.തത് ഫലമായി ഏറ്റവും മോശം അവസ്ഥ ഇനിയും വരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Lahore

Also Read: കടലിനടിയില്‍ പടയൊരുക്കവുമായി അമേരിക്കയും ബ്രിട്ടണും

ഡല്‍ഹിയിലെ ഡോക്ടര്‍മാരും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുടെ വര്‍ദ്ധനവിന് സാക്ഷ്യം വഹിക്കുന്നു, ഇത് മോശം വായുവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. സര്‍ ഗംഗാ റാം ഹോസ്പിറ്റലിലെ റെസ്പിറേറ്ററി മെഡിസിന്‍ വൈസ് ചെയര്‍മാന്‍ ഡോ. ബോബി ഭലോത്ര, ശ്വാസതടസ്സം കേസുകളുടെ എണ്ണം വർധിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം,യമുനാ നദിയില്‍ വിഷാംശമുള്ള പതകൾ നിറഞ്ഞ കാഴ്ചയാണ് ഇപ്പോള്‍ ഏവരേയും ഭയപ്പെടുത്തുന്നതാണ്. നദി മുഴുവനും വിഷപ്പത കൊണ്ട് മൂടിയ നിലയിലാണ്. ഇത് ഡല്‍ഹി-എന്‍സിആറിലെ മലിനീകരണ തോത് വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക കൂടുതൽ ഉയര്‍ത്തുന്നു.

New Delhi

Also Read: ദിവ്യ എസ് അയ്യർക്ക് ഒരു നീതി… പ്രശാന്തിന് മറ്റൊരു നീതി, ചീഫ് സെക്രട്ടറിയുടെ നിലപാട് പക്ഷപാതപരം

ഡല്‍ഹിയിലെ നൂറുകണക്കിന് ഫാക്ടറികളില്‍ നിന്നും പുറന്തള്ളപ്പെടുന്ന രാസമാലിന്യങ്ങളും ഗാര്‍ഹിക മാലിന്യങ്ങളും ഡ്രൈനേജുകളും എല്ലാം യമുനയിലേക്കാണ് എത്തുന്നത്. ഇതിനെ തുടര്‍ന്നാണ് വെള്ളം ഇപ്പോള്‍ കറുത്ത നിറത്തിലായിരിക്കുന്നത്. ഡല്‍ഹിയിലെ കാളിന്ദി കുഞ്ചില്‍ അവസ്ഥ അങ്ങേയറ്റം ഭീകരമാണ്. അളവറ്റ മാലിന്യം കാരണം യമുന പതഞ്ഞൊഴുകുകയാണ്. ഇതേക്കുറിച്ച് നടത്തിയ ശാസ്ത്രീയ പഠനങ്ങള്‍ മലിനീകരണത്തിന്റെ ഭയപ്പെടുത്തുന്ന വ്യാപ്തി വെളിപ്പെടുത്തുന്നു. ഡല്‍ഹിക്കടുത്തുള്ള യമുനയുടെ പല ഭാഗങ്ങളിലും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും പ്ലാസ്റ്റിക്കുകളും വ്യാവസായിക മാലിന്യങ്ങളും, സംസ്‌കരിക്കാത്ത മാംസ മാലിന്യങ്ങളും എല്ലാം മലിനജലത്തിന് കാരണമായിട്ടുണ്ട്. രൂക്ഷമായ ദുര്‍ഗന്ധമുള്ള വെളുത്ത നുരയില്‍ വ്യാവസായിക മാലിന്യങ്ങളില്‍ നിന്നുള്ള അമോണിയയും ഫോസ്ഫേറ്റുകളും ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മരോഗങ്ങള്‍ക്ക് കാരണമാകും.

ഡല്‍ഹി നിവാസികളായ പലര്‍ക്കും വായുമലിനീകരണം മൂലം കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. കുട്ടികള്‍,വയോധികര്‍ എന്നിവരെപോലെയുള്ളവരിലാണ് വായുമലിനീകരണം ആദ്യം ബാധിക്കുക. ഹൃദ്രോഗം,അര്‍ബുദം,ന്യുമോണിയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഉണ്ടാക്കുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്തിനേറെ ഇത് കോവിഡ് മഹാമാരി ഉണ്ടാക്കിയതിനേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

Top