പൂരം വിവാദത്തിൽ പ്രതികരിച്ച് ടി പി രാമകൃഷ്ണൻ

റിപ്പോർട്ട് മുഖ്യമന്ത്രി പരിശോധിക്കട്ടെയെന്നും പറഞ്ഞ ടി പി രാമകൃഷ്ണൻ റിപ്പോർട്ട് വരും മുമ്പ് കുറ്റവാളിയെ തീരുമാനിക്കുന്നത് ശരിയല്ലെന്നും പ്രതികരിച്ചു.

പൂരം വിവാദത്തിൽ പ്രതികരിച്ച് ടി പി രാമകൃഷ്ണൻ
പൂരം വിവാദത്തിൽ പ്രതികരിച്ച് ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: തൃശൂർ പൂരം വിവാദത്തിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പൂരം അലങ്കോലമായെന്നത് വസ്തുതയാണ്. അന്വേഷണ റിപ്പോർട്ട് കണ്ടിട്ടില്ല. റിപ്പോർട്ട് മുഖ്യമന്ത്രി പരിശോധിക്കട്ടെയെന്നും പറഞ്ഞ ടി പി രാമകൃഷ്ണൻ റിപ്പോർട്ട് വരും മുമ്പ് കുറ്റവാളിയെ തീരുമാനിക്കുന്നത് ശരിയല്ലെന്നും പ്രതികരിച്ചു.

പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപി എം ആർ അജിത് കുമാറിനെ വിമർശിച്ചുകൊണ്ടുള്ള സിപിഐ മുഖപത്രം ജനയുഗം മുഖപ്രസംഗം സംബന്ധിച്ച്, ജനയുഗം വായിച്ചിട്ടില്ലെന്നായിരുന്നു ടി പി രാമകൃഷ്മന്റെ പ്രതികരണം. മുന്നണിയിൽ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്യും. സിപിഐയുമായി നല്ല ബന്ധമാണ്. സിപിഐയുടെ എല്ലാ പ്രശ്‌നങ്ങൾക്കും തനിക്ക് മറുപടി പറയാൻ കഴിയില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

Top