CMDRF

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ലക്ഷദ്വീപില്‍ ടി.പി യൂസുഫ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ലക്ഷദ്വീപില്‍ ടി.പി യൂസുഫ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി
ലോക്‌സഭാ തിരഞ്ഞെടുപ്പ്: ലക്ഷദ്വീപില്‍ ടി.പി യൂസുഫ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലക്ഷദ്വീപില്‍ ടി.പി യൂസുഫ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. എന്‍സിപി അജിത് പവാര്‍ വിഭാഗത്തിലെ നേതാവാണ് യൂസുഫ്. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന. മുഹമ്മദ് ഹംദുല്ല സയീദാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

കേന്ദ്രമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിംഗ് ഉള്‍പ്പെടെ സിറ്റിംഗ് എംപിമാരെ ഒഴിവാക്കി ബിജെപി മൂന്ന് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിക്ക് പകരം ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ സംസ്ഥാന മന്ത്രി തൗണോജം ബസന്ത കുമാര്‍ സിങ്ങ് മത്സരിക്കും. രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങളില്‍ സിറ്റിംഗ് എംപിമാരായ മനോജ് രജോറിയ, ജസ്‌കൗര്‍ മീണ എന്നിവരെ ഒഴിവാക്കി. കരൗളി-ധോള്‍പൂരില്‍ ഇന്ദു ദേവി ജാതവും ദൗസയില്‍ കനയ്യ ലാല്‍ മീണയുമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍. ഇതുവരെ 401 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്.

Top