കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രുതിക്ക് സഹായഹസ്തവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി. ശ്രുതിയുടെ ചികിത്സക്കായി മൂന്ന് ലക്ഷം രൂപ നൽകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോജിൻ പി ജോയ് അറിയിച്ചു. . ഇന്ന് ഉച്ചയ്ക്ക് ശേഷം തുക ശ്രുതിക്ക് കൈമാറും. ശ്രുതി നിലവിൽ താമസിക്കുന്ന വീട്ടിലേക്ക് ആവശ്യമായ ഫർണ്ണിച്ചർ അടക്കമുള്ളവ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എത്തിക്കാൻ തയ്യാറാണെന്നും സംഘടന അറിയിച്ചു.
ശ്രുതിക്ക് ആറ് മാസത്തേക്കുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് നേരത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരുന്നു. മാസം 15,000 രൂപ വീതം നൽകാമെന്നാണ് രാഹുൽ അറിയിച്ചത്. ആശുപത്രി വിട്ട ശ്രുതിയ്ക്ക് ആറുമാസത്തേക്ക് ജോലിയ്ക്ക് പോകാനാവില്ല ഈ സാഹചര്യത്തിലാണ് സഹായവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്.