കാവടി യാത്ര: ഡൽഹിയിൽ ട്രാഫിക് നിയന്ത്രണം

കാവടി യാത്ര: ഡൽഹിയിൽ ട്രാഫിക് നിയന്ത്രണം
കാവടി യാത്ര: ഡൽഹിയിൽ ട്രാഫിക് നിയന്ത്രണം

ന്യൂഡൽഹി: കാവടി യാത്രയുടെ ഭാ​ഗമായി ഡൽഹിയിലെ മീററ്റ് എക്സ്പ്രസ്​വേയിൽ കാറുകൾക്ക് അനുമതിയില്ല. കടുത്ത യാത്രാ നിയന്ത്രണങ്ങളാണ് ഡൽഹിയിലുള്ളത്. ഹരിദ്വാറിൽ നിന്നും വരുന്ന യാത്രികർ മീററ്റ്, ഗാസിയാബാദ്, നോയിഡ, ഡൽഹി, ഫരീദാബാദ് തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിക്കും. ​ഇതിന് മുന്നോടിയായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

യു.പി സർക്കാർ ഡൽഹി-മീററ്റ് എക്സ്പ്രസ് ഹൈവേയിൽ ഭാരവാഹനങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി. ആഗസ്റ്റ് അഞ്ചിന് രാത്രി എട്ട് വരെയാണ് നിയന്ത്രണം. പാതയിൽ ജൂലൈ 29 മുതൽ സ്വകാര്യ കാറുകൾക്കും നിയന്ത്രണമുണ്ടാവും. നോയിയഡയിൽ ഓഖ്‍ല ബാരേജ് മുതൽ ഓഖ്‍ല ബേർഡ് സാങ്ച്ചുറി ​വരെയുള്ള ഭാഗത്തെ നാല് വരി പാതയിൽ രണ്ട് വരി കാവടി യാത്രികർക്കായി മാറ്റിവെച്ചിട്ടുണ്ട്. പ്രദേശത്ത് അധിക പൊലീസിനെ വിന്യസിച്ച് കൂടുതൽ ട്രാഫിക് നിയന്ത്രണങ്ങളും ഏർപ്പെടുത്തും. ജൂലൈ 28 മുതൽ ആഗസ്റ്റ് നാല് വരെയായിരെയാണ് നിയന്ത്രണം.

വിപുലമായ സൗകര്യങ്ങളാണ് കാവടി യാത്രയിൽ പ​​ങ്കെടുക്കുന്ന തീർഥാടകർക്കായി ഒരുക്കിയിട്ടുള്ളതെന്ന് ഡൽഹി മന്ത്രി അതിഷി അറിയിച്ചു.കശ്മീരിഗേറ്റിന് സമീപം 2,000 കാവടി തീർഥാടകർക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

Top