CMDRF

ട്രാഫിക് നിയമം ലംഘിച്ചവർക്ക് ഖത്തർ വിടാനാകില്ല; ഏഴ് പുതിയ നിയമങ്ങൾ പുറത്തുവിട്ട് അധികൃതർ

ട്രാഫിക് നിയമം ലംഘിച്ചവർക്ക് ഖത്തർ വിടാനാകില്ല; ഏഴ് പുതിയ നിയമങ്ങൾ പുറത്തുവിട്ട് അധികൃതർ
ട്രാഫിക് നിയമം ലംഘിച്ചവർക്ക് ഖത്തർ വിടാനാകില്ല; ഏഴ് പുതിയ നിയമങ്ങൾ പുറത്തുവിട്ട് അധികൃതർ

ദോഹ: ട്രാഫിക് നിയമം ലംഘിച്ചവർക്ക് പിഴ ഉൾപ്പടെ അടച്ചു തീർക്കാതെ രാജ്യം വിടാൻ കഴിയില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. മെയ് 22 മുതൽ നിയമങ്ങളും നടപടികളും പ്രാബല്യത്തിൽ വരുമെന്ന് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. 2024 സെപ്റ്റംബർ 1 മുതൽ ഗതാഗത നിയമലംഘകർക്ക് പിഴ അടച്ചു തീർക്കാതെ രാജ്യത്തെ ഒരു മാർഗങ്ങളിലൂടെയും പുറത്തുപോകാനാകില്ല. മോട്ടോർ വാഹനങ്ങൾ രാജ്യത്ത് നിന്ന് പുറത്തു കടക്കുന്നതിന് ജനറൽ ഡയറക്‌റേറ്റ് ഓഫ് ട്രാഫിക്കിൽ നിന്ന് പെർമിറ്റ് നേടണം. ഇതിനായി നിർദ്ദിഷ്ട ഫോമും നിശ്ചിത വ്യവസ്ഥകളും അനുസരിക്കണം.

Top