CMDRF

ട്രെയ്‍ലർ പുറത്തുവിട്ട് ‘പേട്ട റാപ്പ്’

റിലീസിന് മുൻപ് കേരളത്തിലും വമ്പൻ പ്രൊമോഷൻ പരിപാടികളാണ് അണിയറക്കാർ നടത്തിയത്

ട്രെയ്‍ലർ പുറത്തുവിട്ട് ‘പേട്ട റാപ്പ്’
ട്രെയ്‍ലർ പുറത്തുവിട്ട് ‘പേട്ട റാപ്പ്’

പ്രഭുദേവ, വേദിക, സണ്ണി ലിയോൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് ജെ സിനു സംവിധാനം ചെയ്ത തമിഴ് ചിത്രം പേട്ട റാപ്പിൻറെ ട്രെയ്‍ലർ പുറത്തെത്തി. മലയാള സംവിധായകൻറെ തമിഴ് അരങ്ങേറ്റമാണ് ഈ ചിത്രം. കളർഫുൾ ഫാമിലി എന്റർടെയ്‍നർ ആയി എത്തുന്ന ചിത്രത്തിൻറെ റിലീസ് ഈ മാസം 27 നാണ്. റിലീസിന് മുൻപ് കേരളത്തിലും വമ്പൻ പ്രൊമോഷൻ പരിപാടികളാണ് അണിയറക്കാർ നടത്തിയത്. ചിത്രത്തിൽ ഇതുവരെ റിലീസായ ഗാനങ്ങളും ആസ്വാദകപ്രീതി നേടിയിരുന്നു. ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ് ചിത്രം നിർമ്മിക്കുന്നത്.

പേട്ട റാപ്പിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി കെ ദിനിൽ ആണ്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവ്വഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ വിവേക് ​​പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also read: ദ ഗോട്ട് ഹിന്ദി പതിപ്പിന് കാലിടറിയോ? സര്‍പ്രൈസായി കളക്ഷൻ കണക്കുകള്‍

Petta Rapp

പ്രൊഡക്ഷൻ കൺട്രോളർ ആനന്ദ് എസ്, ശശികുമാർ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റിയ എസ്, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അബ്ദുൾ റഹ്‍മാൻ, കൊറിയോഗ്രഫി ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട് ദിനേശ് കാശി, വിക്കി മാസ്റ്റർ, ലിറിക്സ് വിവേക്, മദൻ ഗാർഗി, ക്രിയേറ്റീവ് സപ്പോർട്ട് സഞ്ജയ് ഗസൽ, കോ ഡയറക്ടർ അഞ്ജു വിജയ്, ഡിസൈൻ യെല്ലോ ടൂത്ത്, സ്റ്റിൽസ് സായ് സന്തോഷ്, ഡിസ്ട്രിബൂഷൻ ഹെഡ് പ്രദീപ് മേനോൻ, പിആർഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

Top