പത്തനംതിട്ട: റിമാൻഡ് തടവുകാരനായിരിക്കെ ജയിൽ മാറ്റിയതിലെ വിരോധത്തിൽ ജയിൽ സൂപ്രണ്ടിനെ വീട്ടിൽ കയറി അക്രമിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ബിനു മാത്യുവിനെയാണ് അക്രമത്തിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സബ് ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് അബ്ദുൾ സത്താറിന്‍റെ കോന്നിയിലെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
അക്രമാസക്തനായ പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ ജാമ്യത്തിൽ വിട്ടു.