ട്രാൻസ്ജെൻഡറിന്റെ പീഡനപരാതി; സന്തോഷ് വർക്കിയുടെ ജാമ്യാപേക്ഷ 12 ന് പരിഗണിക്കും

ചിറ്റൂർ ഫെറിക്കടുത്തുള്ള വാടക വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു ട്രാൻസ്ജെൻഡറിന്റെ പരാതി

ട്രാൻസ്ജെൻഡറിന്റെ പീഡനപരാതി; സന്തോഷ് വർക്കിയുടെ ജാമ്യാപേക്ഷ 12 ന് പരിഗണിക്കും
ട്രാൻസ്ജെൻഡറിന്റെ പീഡനപരാതി; സന്തോഷ് വർക്കിയുടെ ജാമ്യാപേക്ഷ 12 ന് പരിഗണിക്കും

തിരുവനന്തപുരം: കെട്ടിയിട്ട് പീഡിപ്പിച്ചെന്ന മേക്കപ്പ് ആർട്ടിസ്റ്റായ ട്രാൻസ്ജെൻഡറിന്റെ പരാതിയിൽ, ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ 12 ന് പരി​ഗണിക്കാൻ മാറ്റി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ മാറ്റിവെച്ചത്. ചിറ്റൂർ ഫെറിക്കടുത്തുള്ള വാടക വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു ട്രാൻസ്ജെൻഡറിന്റെ പരാതി.

ട്രാൻസ്ജെൻഡറിന്റെ പരാതിയിൽ ഷോർട്ട് ഫിലിം സംവിധായകൻ വിനീത്, അലൻ ജോസ് പെരേര, ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുളളത്. സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാൻ എന്ന പേരിലെത്തി തന്നെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെയും അലൻ ജോസ് പെരെരയുടെയും ഉള്‍പ്പെടെ പേരുകള്‍ പറഞ്ഞ് ഇവരുടെ ലൈംഗിക താല്‍പര്യത്തിന് വഴങ്ങണമെന്ന് വിനീത് പറ‍ഞ്ഞതായും പരാതിയുണ്ട്.

Top