CMDRF

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി ഗതാഗത അതോറിറ്റി

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി ഗതാഗത അതോറിറ്റി
സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി ഗതാഗത അതോറിറ്റി

റിയാദ്: സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി ഗതാഗത അതോറിറ്റി പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെയാണ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചത്. മുഴുവന്‍ സ്‌കൂള്‍ ബസുകളിലെയും ഡ്രൈവര്‍മാരുടെയും പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും ഗതാഗത സേവനങ്ങള്‍ നല്‍കുന്നതിനുമുള്ള റഗുലേറ്ററി നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തും.

25 വയസ്സിന് മുകളിലുള്ളവരായിരിക്കണം ഡ്രൈവര്‍മാര്‍, ഐഡന്റിറ്റി കാര്‍ഡ് ഡ്രൈവര്‍ക്കുണ്ടാവണം, സാധുവായ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടാവണം, കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടില്ലെന്ന ക്ലിയറന്‍സ് സര്‍ട്ടിഫി ക്കറ്റുണ്ടാവണം എന്നിവയാണ് പ്രധാന നിബന്ധനകള്‍. കൂടാതെ അംഗീകൃത പ്രഥമ ശുശ്രൂഷ കോഴ്സ് പൂര്‍ത്തിയാക്കണം, ഗതാഗത അതോറിറ്റിയുടെ മെഡിക്കല്‍ പരിശോധന വിജയിക്കണം, പ്രൊഫെഷണൽ യോഗ്യത ടെസ്റ്റ് പാസാകണം, അതോറിറ്റി നിര്‍ണയിക്കുന്ന ഏതെങ്കിലും ടെസ്റ്റ് അല്ലെങ്കില്‍ ട്രെയ്നിങ് കോഴ്സുകള്‍ പൂര്‍ത്തിയാക്കണം എന്നിവയും നിബന്ധനകളാണ്.

Top