CMDRF

ആദ്യമായി സ്വകാര്യമേഖലയുമായി സഹകരിച്ച് ഒമാനില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റേഷന്‍ വരുന്നു

ഗതാഗത വാര്‍ത്താ വിനിമയ, വിവരസാങ്കേതിക മന്ത്രിയുടെ സാന്നിധ്യത്തില്‍ പദ്ധതിയുടെ നിക്ഷേപ കരാറില്‍ ഒപ്പിട്ടു.

ആദ്യമായി സ്വകാര്യമേഖലയുമായി സഹകരിച്ച് ഒമാനില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റേഷന്‍ വരുന്നു
ആദ്യമായി സ്വകാര്യമേഖലയുമായി സഹകരിച്ച് ഒമാനില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റേഷന്‍ വരുന്നു

മസ്‌കത്ത്: ആദ്യമായി സ്വകാര്യമേഖലയുമായി സഹകരിച്ച് ഒമാനില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റേഷന്‍ വരുന്നു. മുവാസലാത്തുമായി സഹകരിച്ച് നിസ്വയിലാണ് സഹകരണമേഖലയിലെ ആദ്യ ബസ് സ്റ്റേഷന്‍ വരുന്നത്. ഗതാഗത വാര്‍ത്താ വിനിമയ, വിവരസാങ്കേതിക മന്ത്രിയുടെ സാന്നിധ്യത്തില്‍ പദ്ധതിയുടെ നിക്ഷേപ കരാറില്‍ ഒപ്പിട്ടു.

11, 412 ചതുരശ്ര മീറ്റര്‍ വ്യാപിച്ചുകിടക്കുന്നതാണ് നിസ്വയിലെ ബസ് സ്റ്റേഷന്‍. സിറ്റി – ഇന്‍ര്‍ സിറ്റി ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്കുള്ള ബസ് സ്റ്റേഷന്‍, പാസഞ്ചര്‍ വെയിറ്റിംഗ് സറ്റേഷന്‍, ടാക്‌സി പാര്‍ക്കിംഗ്, പബ്ലിക് പാര്‍ക്കിംഗ്, ഗവര്‍ണറേറ്റിലെ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വിവിധ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടും.

Read Also: മൂന്ന് മിനിറ്റ് മാത്രം! യാത്ര പറയുമ്പോഴുള്ള ആലിംഗനത്തിന് സമയപരിധി നിശ്ചയിച്ച് ഡ്യൂണ്‍ഡിന്‍ അന്താരാഷ്ട്ര വിമാനത്താവളം

സുല്‍ത്താനേറ്റിലെ പൊതുഗതാഗത മുന്നേറ്റമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി മുവാസലാത്തിന്റെ സാങ്കേതിക വൈദഗ്ദ്ധ്യം സ്വകാര്യ മേഖലക്ക് നല്‍കുക കൂടിയാണ് പുതിയ കരാറിലൂടെ നടക്കുന്നത്. പദ്ധതി പൂര്‍ത്തീകരിച്ചതിന് ശേഷം, മുവാസലാത്ത് നിസ്വയില്‍ സംയോജിത പൊതുഗതാഗത സ്റ്റേഷന്‍ മാനേജ്മെന്റ് സേവനങ്ങള്‍ക്കൊപ്പം സുരക്ഷിതവും നൂതനവുമായ ഗതാഗത സേവനങ്ങള്‍ നല്‍കും. വിവിധ ഗവര്‍ണറേറ്റുകളെ ബന്ധിപ്പിക്കുന്ന ഗതാഗത സംവിധാനം നിസ്വയുടെ ഹൃദയഭാഗത്ത് വരുന്ന ബസ് സ്റ്റേഷന്‍ എളുപ്പമാക്കും. ഗവര്‍ണറേറ്റിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനും ഇത് സഹായിക്കുമെന്ന് മുവാസലാത്തിന്റെ സിഇഒ എഞ്ചിനീയര്‍ ബദര്‍ ബിന്‍ മുഹമ്മദ് അല്‍ നദാബി പറഞ്ഞു.

Top