ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗതാഗത മന്ത്രിക്ക് കാര്യമില്ല; ഗണേഷ്‌കുമാര്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗതാഗത മന്ത്രിക്ക് കാര്യമില്ല; ഗണേഷ്‌കുമാര്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗതാഗത മന്ത്രിക്ക് കാര്യമില്ല; ഗണേഷ്‌കുമാര്‍

കൊല്ലം: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക വകുപ്പും സര്‍ക്കാരും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇതില്‍ ഗതാഗത മന്ത്രിയ്ക്ക് കാര്യമില്ലെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍. സിനിമ നടന്‍ കൂടിയായ മന്ത്രി ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച പരാമര്‍ശങ്ങളില്‍ കൂടുതല്‍ പ്രതികരിക്കാനും തയ്യാറായില്ല. എന്തെങ്കിലും പറഞ്ഞ് വിവാദത്തിനില്ലെന്നും ചില കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്ത് ചാടേണ്ടെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തു വന്നു നല്ലതാണ്. അവസരങ്ങള്‍ ലഭിക്കുന്നത് വിട്ടുവീഴ്ച ചെയ്യണമെന്നൊക്കെ പണ്ടേ കേള്‍ക്കുന്നതാണ്.

എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ അന്നേരം പ്രതികരിക്കും. നമ്മള്‍ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഊഹിക്കുന്നത്. ആളുകളെ ആക്ഷേപിക്കുന്നതിന് തയാറല്ല. സാംസ്‌കാരിക മന്ത്രി കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. അദ്ദേഹം നടപടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ട്. സിനിമ മേഖലയില്‍ എല്ലാ ശരിയാണെന്ന് അഭിപ്രായമില്ല. അറിയാത്ത കാര്യങ്ങളെക്കുറിച്ച് പറയാനില്ല.

ഷൂട്ടിങ് ലോക്കേഷനില്‍ ബാത്ത് റൂം സൗകര്യമില്ലാത്തതോക്കെ ഉടന്‍ നടപടിയെടുക്കേണ്ട കാര്യമാണ്. സീനിയറായ നടികളുടെ കാരവന്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ല. പ്രൊഡ്യൂസേഴ്‌സ് സംഘടന ഇത്തരം കാര്യങ്ങള്‍ ആലോചിക്കേണ്ടതാണ്. മൊത്തത്തില്‍ ഉള്ള പഠനമാണ്. അതില്‍ ചില കാര്യങ്ങള്‍ മാത്രം എടുത്ത് ചാടേണ്ട. പണ്ടും ഇതുപോലെയുള്ള കഥകള്‍ കേട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

അതിനെക്കുറിച്ച് പറയാനില്ല. അത്തരം കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്യാതെ പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. ഗണേഷ് കുമാറോ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയോ അല്ല നടപടിയെടുക്കേണ്ടത്. എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ ഞാന്‍ ഇടപെടുമായിരുന്നു. അതില്‍ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. അതുകൊണ്ടാണ് സിനിമയില്‍ വല്യ അവസരം ഇല്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.

Top