മുൻ കാമുകനോട് പ്രതികാരം ചെയ്യാൻ തായ്‌ലൻഡിൽ നിന്നുള്ള ട്രാൻസ്‌വുമൺ ഇരകളാക്കിയത് 73 ആളുകളെ. പ്രണയം നടിച്ച് വഞ്ചിച്ച് ഏകദേശം ഏഴു കോടി രൂപയാണ് 73 പേരിൽ നിന്നായി തട്ടിയെടുത്തത്. 13 വർഷം നീണ്ട തട്ടിപ്പിന് ഒടുവിൽ ബാങ്കോക്കിൽ നിന്ന് ആമി എന്ന പേരിൽ അറിയപ്പെടുന്ന ഉതൈ ആമി നന്തഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആമി 15 മില്യൺ ബാറ്റ് (3.6 കോടിയിലധികം രൂപ) കബളിപ്പിച്ചതായി ഒരു ജാപ്പനീസ് യുവാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവ പുറത്തറിഞ്ഞത്. പാസ്‌പോർട്ടും ഹാൻഡ്‌ബാഗും നഷ്ടപ്പെട്ട ഹോങ്കോങ്ങിൽ നിന്നുള്ള ഒരു സന്ദർശകയായി അഭിനയിച്ചാണ് വഞ്ചിക്കപ്പെട്ട ആളുമായി ആമി പരിചയത്തിൽ ആയത്. അന്ന് അവരുടെ താമസ ചെലവുകൾക്കുള്ള തുകയും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാനുള്ള വിവരങ്ങളും അയാൾ ആമിക്ക് കൈമാറിയിരുന്നു. വൈകാതെ ആ പരിചയം വളരുകയും അയാൾ ആമിയുടെ വലയിൽ വീഴുകയും ചെയ്തു.
Also Read: മദ്യലഹരിയിൽ ആശുപത്രി ജീവനക്കാരെ മർദിച്ച കേസ്; പ്രതികൾ സ്ഥിര പ്രശ്നക്കാർ
പിന്നീട് ല ആവശ്യങ്ങൾക്കും ഇയാളിൽ നിന്നും പണം തട്ടിയെടുത്തു. എന്നാൽ, വാങ്ങിച്ച പണം ഒരിക്കൽ പോലും തിരികെ നൽകിയില്ല. പണം മടക്കി ചോദിക്കാൻ സാധ്യതയുള്ള ഘട്ടങ്ങളിൽ നിന്നെല്ലാം വിദഗ്ധമായി ഒഴിഞ്ഞുമാറി. പണം വാങ്ങിയതിന് പുറമേ ഇയാളുടെ കയ്യിൽ നിന്നും സ്വർണവും തട്ടിയെടുത്തിരുന്നു. തുടർന്ന് അവിടെ നിന്നും കടന്നുകളയുകയായിരുന്നു.
പൊലീസ് റിപ്പോർട്ടുകൾ പ്രകാരം, തായ്‌വാനിൽ നിന്നോ ഹോങ്കോങ്ങിൽ നിന്നോ എത്തി യാത്രാരേഖകൾ നഷ്ടപ്പെട്ട് ദുരിതത്തിലായ യാത്രക്കാരിയായി വേഷമിട്ടാണ് ഇവർ പ്രധാനമായും ആളുകളെ തൻറെ വലയിലാക്കിയിരുന്നത്. ഒരേസമയം തന്നെ ഒന്നിലധികം പുരുഷന്മാരെ ഇവർ കബളിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ നീണ്ട 13 വർഷം കൊണ്ട് 73 ഓളം പുരുഷന്മാരെയാണ് താൻ കബളിപ്പിച്ചത് എന്നാണ് ആമി പൊലീസിനോട് സമ്മതിച്ചത്.