CMDRF

കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു

തീ പടരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.

കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു
കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു

കോഴിക്കോട്: കുറ്റ്യാടി ചുരത്തിലെ നാലാം വളവിൽ നാദാപുരം ഭാഗത്തു നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറിന് തീ പിടിച്ചു. നാദാപുരം അഗ്നി രക്ഷാനിലയത്തിലെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. തീ പടരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Top