മഴക്കെടുതിയില്‍ ഗുരുതര പരിക്കേറ്റു; ചികില്‍സ വൈകി; ഓട്ടോ ഡ്രൈവർ മരിച്ചു

മഴക്കെടുതിയില്‍ ഗുരുതര പരിക്കേറ്റു; ചികില്‍സ വൈകി; ഓട്ടോ ഡ്രൈവർ മരിച്ചു
മഴക്കെടുതിയില്‍ ഗുരുതര പരിക്കേറ്റു; ചികില്‍സ വൈകി; ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ ഐ.സി.യു ആംബുലന്‍സ് കിട്ടാത്തതിനെത്തുടര്‍ന്ന് ചികില്‍സ വൈകിയ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഗൂളിക്കടവിൽ ഓട്ടോറിക്ഷയുടെ മുകളിൽ മരം വീണ് പരുക്കേറ്റ ഫൈസലാണ് മരിച്ചത്. ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിന് പിന്നാലെ ഫൈസലിനെ കോട്ടത്തറ സ്പെഷല്‍റ്റി ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്.

ഐ.സി.യു ആംബുലൻസ് കിട്ടാത്തതിനെത്തുടർന്ന് കോട്ടത്തറയിൽ നിന്നും മൂന്ന് മണിക്കൂറിലേറെ വൈകിയാണ് ഫൈസലിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനായത്.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരിച്ചുവെന്നാണ് ഡോക്ടർമാരുടെ സ്ഥിരീകരണം. തലയ്ക്ക് സാരമായി പരുക്കേറ്റ ഫൈസലിന് വിദഗ്ധ ചികിത്സ കിട്ടാൻ വൈകിയെന്നാണ് ബന്ധുക്കളുടെ പരാതി.

Top