തിരിച്ചടിക്കാൻ ഇസ്രയേൽ ഒരുങ്ങിയതോടെ, ഇറാൻ്റെ പ്രത്യാക്രമണത്തെ പ്രതിരോധിക്കാൻ ഇസ്രായേലിന് സുരക്ഷാ കവചം ഒരുക്കുന്ന തിരക്കിലാണിപ്പോൾ അമേരിക്കയുള്ളത്. ഇസ്രയേലി ചാനൽ 12-ൻ്റെയും ആർമി റേഡിയോയുടെയും റിപ്പോർട്ടുകൾ പ്രകാരം, അമേരിക്ക തങ്ങളുടെ THAAD മിസൈൽ പ്രതിരോധ സംവിധാനം, ഇസ്രായേലിൽ വിന്യസിക്കാൻ ഒരുങ്ങുകയാണ്. ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ പൂർണ്ണമായും തടയുന്നതിൽ, ഇസ്രയേൽ പ്രതിരോധ സംവിധാനമായ അയൺ ഡോം പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം.
ഇസ്രായേൽ പ്രദേശങ്ങളിൽ അമേരിക്കൻ സൈന്യം സിസ്റ്റം പ്രവർത്തിപ്പിക്കുന്ന ട്രയൽ ദൃശ്യങ്ങളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ പ്രതിരോധിക്കുന്നതിൽ വന്ന വീഴ്ചകൾ സംബന്ധിച്ച്, അമേരിക്കൻ വിദഗ്ദർ , ഇസ്രായേൽ അധികൃതരുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് , ഇത്തരമൊരു തീരുമാനം അമേരിക്ക എടുത്തിരിക്കുന്നത്.
വീഡിയോ കാണുക