സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്ട്രേഷൻ കേസ്; വിചാരണയ്ക്ക് ഇന്ന് തുടക്കം

സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്ട്രേഷൻ കേസ്; വിചാരണയ്ക്ക് ഇന്ന് തുടക്കം
സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്ട്രേഷൻ കേസ്; വിചാരണയ്ക്ക് ഇന്ന് തുടക്കം

കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. വ്യാജ വിലാസം ഉപയോഗിച്ച് പുതിച്ചേരിയില്‍ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്.

ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് ഓഡി കാറുകളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് 19.60 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരെയുള്ള കേസ്. വ്യാജ മേല്‍വിലാസവും സീലും ഉപയോഗിച്ചാണ് പുതുച്ചേരിയില്‍ റജിസ്ട്രേഷന്‍ ചെയ്തതെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു.

ഡിവൈഎസ്‌പി ജോസി ചെറിയാന്റെ നേതൃത്വത്തില്‍ തയാറാക്കിയ കുറ്റപത്രത്തിന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി അംഗീകാരം നല്‍കിയിരുന്നു. സത്യവാങ്‌മൂലത്തിൽ ഹാജരാക്കിയ ഒപ്പും സീലും വ്യാജ്യമാണെന്ന് നോട്ടറി അഭിഭാഷകൻ മൊഴിനൽകിയിരുന്നു. അതേസമയം സമാനമായ കേസില്‍ ഉള്‍പ്പെട്ട നടന്‍ ഫഹദ് ഫാസില്‍ പിഴത്തുക ഒടുക്കി കേസ് ഒത്തുതീര്‍ത്തിരുന്നു. നടി അമലാ പോളും പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെങ്കിലും അവ തമിഴ്‌നാട്ടിലും മറ്റുമാണ് ഉപയോഗിച്ചിരുന്നത്.

സംസ്ഥാനത്തിന് ഇതിലൂടെ 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിലെ കണ്ടെത്തൽ. കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ജനപ്രതിനിധികൾക്കുള്ള എറണാകുളത്തെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുക.

Top