കൊല്‍ക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം; വിചാരണ തുടങ്ങി

ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ സഞ്ജയ് റോയി ആണ് പ്രതി. സാക്ഷിപ്പട്ടികയില്‍ 128 പേരുണ്ട്.

കൊല്‍ക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം; വിചാരണ തുടങ്ങി
കൊല്‍ക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം; വിചാരണ തുടങ്ങി

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ പിജി ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ വിചാരണ ആരംഭിച്ചു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ സഞ്ജയ് റോയി ആണ് പ്രതി. സാക്ഷിപ്പട്ടികയില്‍ 128 പേരുണ്ട്.

അതെസമയം, കേസില്‍ വിചാരണ സംസ്ഥാനത്തിനു പുറത്തേക്ക് മാറ്റില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വിചാരണ പശ്ചിമ ബംഗാളിനു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

Also Read: ഇനി ഭക്ഷണം പാഴാകില്ല! ‘ഫുഡ് റെസ്‌ക്യൂ’ ഫീച്ചര്‍ അവതരിപ്പിച്ച് സൊമാറ്റോ

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്. പൊലീസിലും ജുഡീഷ്യറിയിലും ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അതിനാല്‍ കോസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നുമായിരുന്നു അഭിഭാഷകന്റെ ഹര്‍ജി. എന്നാല്‍ ഹര്‍ജിയിലെ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവില്‍ സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്. സഞ്ജയ് റോയിയെ മാത്രമാണ് കേസില്‍ ഇതുവരെ പ്രതി ചേര്‍ത്തിരിക്കുന്നത്.

Top