കനകലതയ്ക്ക് ആദരാഞ്ജലി; സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

കനകലതയ്ക്ക് ആദരാഞ്ജലി; സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു
കനകലതയ്ക്ക് ആദരാഞ്ജലി; സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

ന്തരിച്ച സിനിമാ താരം കനകലതയുടെ സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു. മലയിന്‍കീഴിലുള്ള വീട്ടില്‍ പൊതു ദര്‍ശനത്തിന് ശേഷം മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയായിരുന്നു സംസ്‌കാരം. പാര്‍ക്കിന്‍സണ്‍ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് കനകലത അന്തരിച്ചത്. സിനിമാരംഗത്ത് നിന്നും ഏറെക്കാലമായി മാറി നില്‍ക്കുകയായിരുന്ന കനകലതയുടെ അവസാന ചിത്രം പൂക്കാലമാണ്. 350 ഓളം സിനിമയില്‍ വേഷമിട്ടു. കിരീടം, ചെങ്കോല്‍, കൗരവര്‍, പൊന്തന്‍മാട , അനിയത്തി പ്രാവ് തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങള്‍.

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, നടന്‍ ഇന്ദ്രന്‍സ് തുടങ്ങിയ സാംസ്‌കാരിക രാഷ്ട്രയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ അന്തിമപോചാരമര്‍പ്പിക്കാനെത്തി.

Top