CMDRF

‘ദി ലവ് ഓഫ് ദളപതി’; ട്രിബ്യൂട്ട് വീഡിയോ പുറത്ത്

സിനിമയുടെ അനൗണ്‍സ്മെന്റ് നാളെ വൈകുന്നേരം വരുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്

‘ദി ലവ് ഓഫ് ദളപതി’; ട്രിബ്യൂട്ട് വീഡിയോ പുറത്ത്
‘ദി ലവ് ഓഫ് ദളപതി’; ട്രിബ്യൂട്ട് വീഡിയോ പുറത്ത്

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള തമിഴ് സൂപ്പര്‍താരമാണ് ദളപതി വിജയ്. കരിയറിലെ അറുപത്തൊന്‍പതാം ചിത്രം പൂര്‍ത്തിയാക്കിയശേഷം സിനിമാഭിനയത്തോട് വിടപറഞ്ഞ് പൂര്‍ണമായി രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ അപ്‌ഡേറ്റിനായി കാത്തിരിക്കുന്ന വിജയ് ആരാധകര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സിനിമയുടെ അനൗണ്‍സ്മെന്റ് നാളെ വൈകുന്നേരം വരുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ദ ലവ് ഫോര്‍ ദളപതിയെന്നാണ് വീഡിയോയുടെ തലക്കെട്ട്. ദളപതി വിജയ് ആരാധകരുടെ സ്‌നേഹം വീഡിയോയില്‍ വെളിപ്പെടുത്തുന്നു. കേരളത്തിലെ വിജയ് ആരാധകരും ആ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. തിയറ്ററുകള്‍ നിറയ്ക്കുന്ന വിജയ്‌യുടെ സിനിമയുടെ ആഘോഷങ്ങള്‍ ഓര്‍മപ്പെടുത്തുന്നുമുണ്ട്.വിജയ് എന്ന താരം ആരാധകരില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിരിക്കുന്നു എന്നും വീഡിയോ കാട്ടിത്തരുന്നുണ്ട്. വിജയ്യുടെ അവസാനചിത്രമായിരിക്കും ദളപതി 69 എന്ന് സൂചിപ്പിക്കാന്‍ ‘അവസാനമായി ഒരിക്കല്‍ക്കൂടി’ എന്ന വാചകവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ദളപതി 69-നേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. ‘നിങ്ങളുടെ സിനിമകള്‍ക്കൊപ്പമായിരുന്നു ഞങ്ങള്‍ വളര്‍ന്നത്. ഞങ്ങളുടെ ജീവിതത്തിന്റെ ഒരുഭാഗം തന്നെയായിരുന്നു നിങ്ങള്‍. 30 വര്‍ഷത്തിലേറെയായി ഞങ്ങളെ രസിപ്പിച്ചതിന് നിങ്ങളോട് നന്ദിയുണ്ട് ദളപതീ’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് നിര്‍മാതാക്കള്‍ കുറിച്ചത്.

Top