CMDRF

‘അധിര്‍ രഞ്ജന്‍ ചൗധരി ബിജെപിയുടെ ബി ടീം’; വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

‘അധിര്‍ രഞ്ജന്‍ ചൗധരി ബിജെപിയുടെ ബി ടീം’; വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്
‘അധിര്‍ രഞ്ജന്‍ ചൗധരി ബിജെപിയുടെ ബി ടീം’; വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ബംഗാള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയെ ബിജെപിയുടെ ബി ടീമെന്ന് പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ‘ബിജെപിയുടെ ബി ടീം അംഗങ്ങള്‍ ബിജെപിക്ക് വോട്ടുചെയ്യാന്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നത് കേള്‍ക്കൂ. ഒരു ബംഗാള്‍ വിരോധിക്ക് മാത്രമേ, ബംഗാളിനെ തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്തുന്ന ബിജെപിക്ക് വേണ്ടി വോട്ടു ചോദിക്കാന്‍ കഴിയൂ’ എന്നായിരുന്നു അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരായ തൃണമൂലിന്റെ വിമര്‍ശനം. മെയ് 13ന് ബഹാരംപൂരിലെ ജനങ്ങള്‍ ഈ വഞ്ചനയ്ക്ക് ഉചിതമായ മറുപടി നല്‍കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.

തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നതിലും ഭേദം ബിജെപിക്ക് വോട്ടുചെയ്യുന്നതാണെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പറയുന്ന വീഡിയോ തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ പുറത്ത് വിട്ടിരുന്നു. തങ്ങളുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു തൃണമൂല്‍ വീഡിയോ പുറത്ത് വിട്ടത്.

‘ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ജയിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ മതേതരത്വം തന്നെ ഇല്ലാതാവും. തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയെന്നാല്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യുക എന്നാണ്. അതിനാല്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യുന്നതാണ് ഭേദം’ എന്നായിരുന്നു പ്രസംഗത്തില്‍ അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത്.

Top