കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂരില്‍ വോട്ടെടുപ്പിനിടെ നടന്ന സംഘര്‍ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ പ്രാദേശിക നേതാവ് മരിച്ചു. ശനിയാഴ്ച രാവിലെയാണ് ടി.എം.സി-ബി.ജെ.പി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിനിടെ ഏറ്റുമുട്ടിയത്. ഈസ്റ്റ് മിഡ്‌നാപൂരിലെ തൃണമൂലിൻ്റെ പ്രാദേശിക നേതാവായ ശൈഖ് മൊയ്ബുള്‍(42) ആണ് മരിച്ചത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മരണത്തിന് കാരണം ബി.ജെ.പിയാണെന്ന് ടി.എം.സി പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഒടുവില്‍ പുറത്തുവന്ന വിവരം. തെരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളില്‍ വിവിധയിടങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.