അങ്കമാലി-എരുമേലി റെയില്‍പാതയ്ക്ക് വീണ്ടും ജീവന്‍വയ്ക്കുന്നു; കേരളത്തിന് മുന്നില്‍ ത്രികക്ഷി കരാര്‍ നിര്‍ദ്ദേശം

1997-98 ലെ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലി-ശബരി പാത.

അങ്കമാലി-എരുമേലി റെയില്‍പാതയ്ക്ക് വീണ്ടും ജീവന്‍വയ്ക്കുന്നു; കേരളത്തിന് മുന്നില്‍ ത്രികക്ഷി കരാര്‍ നിര്‍ദ്ദേശം
അങ്കമാലി-എരുമേലി റെയില്‍പാതയ്ക്ക് വീണ്ടും ജീവന്‍വയ്ക്കുന്നു; കേരളത്തിന് മുന്നില്‍ ത്രികക്ഷി കരാര്‍ നിര്‍ദ്ദേശം

കോട്ടയം: അങ്കമാലി-എരുമേലി ശബരി പാതയില്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. പദ്ധതിക്കായി ത്രികക്ഷി കരാര്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. റെയില്‍വേയും ആര്‍ബിഐയുമായി സാമ്പത്തിക സഹായത്തിന് കരാര്‍ ഉണ്ടാക്കാനാണ് നിര്‍ദ്ദേശം. കെ റയിലിനാണ് ഇതിന്റെ ചുമതല. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാരും റെയില്‍വേയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്നുള്ള ഒരു ത്രികക്ഷി കരാറിലൂടെ പദ്ധതി നടപ്പാക്കാനുള്ള കരാര്‍ തയാറാക്കാന്‍ കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്, സംസ്ഥാന ഗതാഗത അഡീഷണല്‍ സെക്രട്ടറി കത്തു നല്‍കി.

കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അങ്കമാലി-എരുമേലി-ശബരി റെയില്‍പാത പദ്ധതി, സില്‍വന്‍ ലൈന്‍ പദ്ധതിയുടെ അംഗീകാരം, കേരളത്തിലെ റെയില്‍ പാതകളുടെ എണ്ണം, റെയില്‍പാതകള്‍ 3,4 വരിയാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇക്കാര്യങ്ങളില്‍ ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്ര മന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

Also Read:നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല

1997-98 ലെ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലി-ശബരി പാത. അലൈന്‍മെന്റ് അംഗീകരിക്കുകയും അങ്കമാലി മുതല്‍ രാമപുരം വരെയുള്ള 70 കിലോ മീറ്ററില്‍ സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങുകയും ചെയ്തിരുന്നു. പദ്ധതി ചിലവിന്റെ 50% സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന് ഉറപ്പു നല്‍കിയതായിരുന്നുവെന്നും എന്നിട്ടും പദ്ധതിയുമായി മുന്നോട്ടു പോകാതെ കേന്ദ്രം അലംഭാവം കാണിക്കുകയായിരുന്നുവെന്നുമാണ് സംസ്ഥാന നിലപാട്. കാലതാമസം കാരണം എസ്റ്റിമേറ്റില്‍ വന്‍വര്‍ദ്ധനവുണ്ടായി. ആദ്യ എസ്റ്റിമേറ്റ് പ്രകാരം ചെലവ് 2815 കോടിയായിരുന്നു എസ്റ്റിമേറ്റ്. എന്നാല്‍, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3811 കോടി ചിലവ് വരും. 36 ശതമാനം വര്‍ദ്ധനയാണ് ചിലവില്‍ കണക്കാക്കുന്നത്.

Top