ലൈസൻസ് കിട്ടിയതിന്റെ ചെലവ് ചെയ്യാൻ ബൈക്കിൽ ‘ട്രിപ്പിൾസ്’; പിഴ 3000 രൂപ

ബൈക്ക് ഓടിച്ചിരുന്ന 2 വിദ്യാർഥികളുടെയും ലൈസന്‍സുകൾക്ക് ഒരു മാസത്തെ സസ്പെൻഷൻ മാത്രമല്ല ഡ്രൈവിങ് ബോധവൽക്കരണ ക്ലാസിൽ പോകാനും ആർടിഒ നിർദേശിച്ചിട്ടുണ്ട്

ലൈസൻസ് കിട്ടിയതിന്റെ ചെലവ് ചെയ്യാൻ ബൈക്കിൽ ‘ട്രിപ്പിൾസ്’; പിഴ 3000 രൂപ
ലൈസൻസ് കിട്ടിയതിന്റെ ചെലവ് ചെയ്യാൻ ബൈക്കിൽ ‘ട്രിപ്പിൾസ്’; പിഴ 3000 രൂപ

കൊച്ചി: ഡ്രൈവിങ് ലൈസൻസ് ലഭിച്ചതിന്റെ ‘ചെലവ്’ ചെയ്യണമെന്ന് കൂട്ടുകാർ. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടു, ഒപ്പം പോക്കറ്റും കീറി. പിഴയായി കിട്ടിയത് 3000 രൂപ!

രാവിലെയാണ് വിദ്യാർഥിക്ക് തപാൽ വഴി ലൈസൻസ് കയ്യിൽ കിട്ടിയത്. തുടർന്ന് കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഉച്ചയോടെ ആറംഗ സംഘം രണ്ടു ബൈക്കുകളിലായി യാത്ര തുടങ്ങി. ബൈക്ക് ഓടിക്കുന്ന രണ്ടു പേർക്ക് മാത്രം ഹെല്‍മെറ്റ്. ഇരു ബൈക്കുകളുടെയും പിന്നിലിരുന്ന നാലു പേർക്കും ഹെൽമെറ്റില്ല. എന്നാൽ ബൈക്കുകൾ ആർടിഒ കൈ കാണിച്ചു നിർത്തി.

Also Read : ശബരിമല തീർത്ഥാടനം: സൗകര്യങ്ങളൊരുക്കി ആരോഗ്യവകുപ്പ്

ആറു പേരെയും ഓഫിസിലെത്തിച്ചു. ബൈക്ക് ഓടിച്ചിരുന്ന 2 വിദ്യാർഥികളുടെയും ലൈസന്‍സുകൾക്ക് ഒരു മാസത്തെ സസ്പെൻഷൻ മാത്രമല്ല, 3000 രൂപ വീതം ബൈക്ക് ഉടമകൾക്ക് പിഴയും ചുമത്തി. ശിക്ഷ ഇവിടംകൊണ്ടും തീർന്നില്ല. വിദ്യാർഥികളോട് ഡ്രൈവിങ് ബോധവൽക്കരണ ക്ലാസിൽ പോകാനും ആർടിഒ നിർദേശിച്ചിട്ടുണ്ട്. എന്നാൽ വിദ്യാർഥികൾ ഇതുവരെ പിഴ അടച്ചിട്ടില്ല. ലൈൻസൻസിന്റെ സസ്പെൻഷൻ കാലാവധി കഴിഞ്ഞ് തിരികെ കിട്ടുമ്പോൾ പിഴയും ചേർത്ത് അടയ്ക്കാനാണ് ആലോചന.

Top