അജിത്ത് കുമാറിന്റെ നായികയായി തൃഷ; ഗുഡ് ബാഡ് അഗ്ലിന്റെ പുത്തന്‍ അപ്‌ഡേറ്റ്

ഗുഡ് ബാഡ് അഗ്ലിന്റെ ചിത്രീകരണത്തിന് തൃഷയും സ്‌പെയിനില്‍ എത്തിയിരിക്കുന്നതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

അജിത്ത് കുമാറിന്റെ നായികയായി തൃഷ; ഗുഡ് ബാഡ് അഗ്ലിന്റെ പുത്തന്‍ അപ്‌ഡേറ്റ്
അജിത്ത് കുമാറിന്റെ നായികയായി തൃഷ; ഗുഡ് ബാഡ് അഗ്ലിന്റെ പുത്തന്‍ അപ്‌ഡേറ്റ്

അജിത്ത് കുമാര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ആദിക് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പുതിയ ഒരു അപ്‌ഡേറ്റാണ് അജിത്ത് ചിത്രത്തിന്റേതായി ശ്രദ്ധയാകര്‍ഷിക്കുന്നത്. ഗുഡ് ബാഡ് അഗ്ലിന്റെ ചിത്രീകരണത്തിന് തൃഷയും സ്‌പെയിനില്‍ എത്തിയിരിക്കുന്നതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചി സിനിമ പൊങ്കലിനാകും പ്രദര്‍ശനത്തിന് എത്തുകയെന്ന് റിപ്പോര്‍ട്ടുണ്ട്. അജിത്ത് നായകനാകുന്ന വിഡാ മായുര്‍ച്ചിയുടെ സംവിധാനം മഗിഴ് തിരുമേനിയാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംവിധായകന്‍ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിയിലൂടെ അജിത്ത് തമിഴ് താരങ്ങളില്‍ മുന്‍നിരയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്.

Top