ട്രയംഫ് 2023-ല്‍ ഇന്ത്യയില്‍ രണ്ട് 400 സിസി മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിച്ചു. അവ ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടുന്നുണ്ട്. ഇപ്പോള്‍ ട്രയംഫ് ത്രക്സ്റ്റണ്‍ 400 എന്ന കഫേ റേസര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുകയാണ്. സ്പീഡ് 400 അല്ലെങ്കില്‍ സ്‌ക്രാമ്പ്‌ളര്‍ 400 എക്‌സിന്റെ അതേ പ്ലാറ്റ്‌ഫോമിലായിരിക്കും ഈ മോട്ടോര്‍സൈക്കിളും നിര്‍മ്മിക്കുക 400 സിസി കഫേ റേസര്‍ ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും പരീക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രയംഫ് ത്രക്സ്റ്റണ്‍ 400 2024-ല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചതായി വിവിധ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. ഇന്ധന ടാങ്ക്, ബാര്‍ എന്‍ഡ് മിററുകള്‍, 17 ഇഞ്ച് വീലുകള്‍, റൗണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പ് എന്നിവയുടെ കാര്യത്തില്‍ സ്പീഡ് 400 മായി വളരെയധികം സാമ്യം ഉണ്ടാകും. എല്‍ഇഡി ഹെഡ്ലാമ്പ് ഉള്‍ക്കൊള്ളുന്ന ബബിള്‍ തരത്തിലുള്ള ഫ്രണ്ട് ഫെയറിംഗ് ലഭിക്കുന്നതിനാല്‍ ഫ്രണ്ട് ഫെയറിംഗ് വ്യത്യസ്തമായിരിക്കും. ഫ്രണ്ട് പ്രൊഫൈല്‍ സ്പീഡ് ട്രിപ്പിള്‍ RR-ന് സമാനമായിരിക്കും.
Xസ്‌പൈ ഷോട്ടുകളില്‍ കാണുന്നത് പോലെ, ട്രയംഫ് ത്രക്സ്റ്റണ്‍ 400, ഒരു കഫേ റേസര്‍ ലുക്കിനായി ഒരു പുതിയ ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കഫേ റേസറിന് ഫ്രണ്ട് കൗള്‍ ഉള്ളതിനാല്‍, സൈഡ് ഇന്‍ഡിക്കേറ്ററുകളുടെ സ്ഥാനം താഴെയായിരിക്കും. സ്പീഡ് 400 പോലെ തന്നെ സീറ്റും സിംഗിള്‍ സീറ്റായിരിക്കും. സ്പീഡ് 400 നെ അപേക്ഷിച്ച് മോട്ടോര്‍സൈക്കിളിന്റെ റോഡ് സാന്നിധ്യം കൂടുതല്‍ വലുതായിരിക്കും. 398.15 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ത്രക്സ്റ്റണ്‍ 400 ന് കരുത്ത് പകരുന്നത്. ഇത് 39.5 bhp കരുത്തും 37.5 Nm പീക്ക് ടോര്‍ക്കും നല്‍കും. സ്പീഡ് 400-ല്‍ നിന്നുള്ള ഹാര്‍ഡ്വെയര്‍, സസ്‌പെന്‍ഷന്‍, ഷാസി, ചക്രങ്ങള്‍, ബ്രേക്കുകള്‍ എന്നിവ ട്രയംഫ് ത്രക്സ്റ്റണ്‍ 400- ലേക്കും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ട്രയംഫ് ത്രക്സ്റ്റണ്‍ 400 കഫേ റേസര്‍ വര്‍ഷാവസാന ഉത്സവ സീസണില്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കാം. കമ്പനിയുടെ 400 സിസി വിഭാഗത്തില്‍ സ്പീഡ് 400 നും സ്‌ക്രാംബ്ലര്‍ 400 നും ഇടയിലുള്ള വിടവ് ത്രക്സ്റ്റണ്‍ 400 നികത്തുമെന്ന് പ്രതീക്ഷിക്കുന്നു.