തിരുവനന്തപുരം: റസ്റ്റ് മതിയാക്കി സ്വർണവില. ഇന്ന് 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 58,920 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വർധിച്ചത്.
7365 രൂപയാണ് ഒരുഗ്രാം സ്വർണത്തിന്റെ വില. അതേസമയം നവംബർ തുടങ്ങിയത് മുതൽ സ്വർണവിലയിൽ ഇടിവുണ്ടായിരുന്നു. അഞ്ച് ദിവസത്തിന് ശേഷമാണ് ഇപ്പോൾ സ്വർണവില കൂടിയിരിക്കുന്നത്.