CMDRF

അടുത്ത വര്‍ഷം കാനഡയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ നരേന്ദ്ര മോദിയെ ക്ഷണിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാതെ ട്രൂഡോ

അപുലിയ: അടുത്ത വര്‍ഷത്തെ ജി7 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത് കാനഡയിലാണെന്നിരിക്കെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുമോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അധ്യക്ഷപദത്തിലെത്തിയാലേ കൂടുതല്‍ കാര്യങ്ങളെ കുറിച്ച് പറയാനാകൂ എന്നും ജി7 പങ്കാളികളുമായി പ്രവര്‍ത്തിക്കുന്നതിന് കാത്തിരിക്കുകയാണെന്നുമായിരുന്നു ട്രൂഡോയുടെ മറുപടി.

‘കാനഡക്കാര്‍ ഏറെ ഉറ്റുനോക്കുന്ന ഉച്ചകോടിയാണ് അടുത്ത വര്‍ഷത്തേത്. അതിലേക്കുള്ള പ്രതീക്ഷകളൊക്കെയും എനിക്ക് മനസിലാക്കാം. ഇറ്റലിയുടെ അധ്യക്ഷപദം ഈ വര്‍ഷം മുഴുവന്‍ തുടരും’. ട്രൂഡോ വ്യക്തമാക്കി.

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ പരാമര്‍ശത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വിള്ളലുണ്ടായിരുന്നു. ഈ സംഭവത്തിന് ശേഷം ആദ്യമായി ജി7 ഉച്ചകോടിയിലാണ് മോദിയും ട്രൂഡോയും കൂടിക്കാഴ്ച നടത്തുന്നത്. വെള്ളിയാഴ്ചയായിരുന്നു ഇത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണിപ്പോള്‍ അടുത്ത വര്‍ഷം മോദിയെ ക്ഷണിക്കുമോ എന്ന ചോദ്യത്തിന് ട്രൂഡോയില്‍ നിന്ന് എങ്ങും തൊടാതെയുള്ള മറുപടി.

കാനഡയിലെ കനാന്‍സ്‌കിലാണ് 2025ലെ ജി7 ഉച്ചകോടി നടക്കുക. അടുത്ത വര്‍ഷത്തെ അധ്യക്ഷരായി കാനഡയെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.

Top