യുഎസ് സുരക്ഷാ ഉപദേഷ്ടാവായി മൈക്ക് വാട്സിനെ നിയമിച്ചു

2023ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ സന്ദർശനം നടത്തിയപ്പോൾ ഇതിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയത് മൈക്ക് വാട്സിന്റെ നേതൃത്വത്തിലായിരുന്നു

യുഎസ് സുരക്ഷാ ഉപദേഷ്ടാവായി മൈക്ക് വാട്സിനെ നിയമിച്ചു
യുഎസ് സുരക്ഷാ ഉപദേഷ്ടാവായി മൈക്ക് വാട്സിനെ നിയമിച്ചു

വാഷിങ്ടൺ: മുൻ സൈനിക ഉദ്യോ​ഗസ്ഥനായ മൈക്ക് വാട്സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ- അമേരിക്ക ബന്ധത്തിൽ പ്രധാന പങ്ക് വഹിച്ച വാട്സ് ഏഷ്യ-പസഫിക് മേഖലയിലെ ചൈനയുടെ പ്രവർത്തനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മേഖലയിലെ സംഘർഷം ഒഴുവാക്കുന്നതിനുള്ള അമേരിക്കയുടെ ഇടപെടലിനെക്കുറിച്ചും വാട്സ് വാദിച്ചിട്ടുണ്ട്.

രാജ്യത്തെ ബാധിക്കുന്ന സുരക്ഷാകാര്യങ്ങൾ പ്രസിഡന്റിനെ അറിയിക്കുന്ന പദവിയാണ് സുരക്ഷാ ഉപദേഷ്ടാവിന്റേത്. വിവിധ ഏജൻസികൾക്കിടയിലുള്ള കോർഡിനേഷനും സുരക്ഷാഉപദേഷ്ടാവ് നിർവഹിക്കും.

Also Read: ഇസ്രയേലി ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഇറാന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

2023ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ സന്ദർശനം നടത്തിയപ്പോൾ ഇതിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയത് മൈക്ക് വാട്സിന്റെ നേതൃത്വത്തിലായിരുന്നു. വാട്സ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവാകുമ്പോൾ ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധവും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

ദേശീയ സുരക്ഷാഉപദേഷ്ടാവിന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം വേണ്ട. അസോസിയേറ്റ് പ്രസ്സാണ് വാട്സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ച വിവരം അറിയിച്ചത്.

Top