സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യത; മസ്‌കിന് സുപ്രധാന ചുമതല നല്‍കി ട്രംപ്

. സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനുമാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യത; മസ്‌കിന് സുപ്രധാന ചുമതല നല്‍കി ട്രംപ്
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യത; മസ്‌കിന് സുപ്രധാന ചുമതല നല്‍കി ട്രംപ്

വാഷിങ്ടണ്‍: വ്യവസായ പ്രമുഖന്‍ ഇലോണ്‍ മസ്‌കിന് ട്രംപ് സര്‍ക്കാരില്‍ സുപ്രധാന ചുമതല. ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമിക്കൊപ്പം യുഎസ് സര്‍ക്കാരില്‍ കാര്യക്ഷമതാ വകുപ്പിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനുമാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി അമേരിക്കയില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായ ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് നേരത്തെ ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യക്തമാക്കിയിരുന്നു.

പുതിയ ട്രംപ് കാബിനറ്റില്‍ പീറ്റര്‍ ഹെഗ്‌സെത്ത് പുതിയ പ്രതിരോധ സെക്രട്ടറിയായി ചുമതലയേല്‍ക്കും. അമേരിക്കയിലെ പ്രശസ്ത മാധ്യമ സ്ഥാപനമായ ഫോക്‌സ് ന്യൂസ് അവതാരകനായ പീറ്റര്‍ ഹെഗ്‌സെത്ത് മുന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്നു. അതേസമയം ജോണ്‍ റാറ്റ്ക്ലിഫിനെ പുതിയ സിഐഎ ഡയറക്ടറായും തീരുമാനിച്ചു.

Top