യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് നാലാഴ്ചയിൽ താഴെ മാത്രം ശേഷിക്കെ, ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസും റിപ്പബ്ലിക്കൻ ഡൊണാൾഡ് ട്രംപും കടുത്ത തിരഞ്ഞെടുപ്പാവേശത്തിലാണ്. അതിനിടെ പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ കമലയ്ക്ക് പിന്തുണയേറുന്നതായാണ് സൂചന. നഗരത്തിനു പുറത്തു താമസിക്കുന്ന സബർബനൈറ്റുകളാണ് യു.എസിലെ വോട്ടർമാരിൽ പകുതിയോളവും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവർക്കിടയിൽ നടത്തിയ സർവെയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിനെക്കാൾ വോട്ട് ബൈഡനായിരുന്നു.
ഇത്തവണ സബർബൻ വോട്ടർമാരിൽ കമല ഹാരിസ് ഡൊണാൾഡ് ട്രംപിനെ പിന്തള്ളിയെന്നാണ് റോയിട്ടേഴ്‌സ്-ഇപ്‌സോസ് സർവേ വെളിപ്പെടുത്തുന്നത്. ട്രംപിന് 43ശതമാനം വരെ ഇവർക്കിടയിൽ ജൂൺ, ജൂലൈ മാസങ്ങളിലെ സർവെയിൽ പിന്തുണയുണ്ടായിരുന്നു. അതിനിടെ, ഇമിഗ്രേഷൻ, കുറ്റകൃത്യ നിയമം എന്നിവയിൽ ട്രംപ് കൂടുതൽ വിശ്വസ്തനായ സ്ഥാനാർഥിയാണെന്നും സർവേകൾ പറയുന്നു.
Also Read: റെസിഡൻഷ്യൽ ഏരിയകളിൽ നിന്ന് ജനങ്ങൾ മാറി നിൽക്കണം: ഹിസ്ബുള്ള
എന്നാൽ ഇത്തവണ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് കൂടുതൽ ശുഭാപ്തിവിശ്വാസം പുലർത്തുന്ന സമ്പന്നരായ സബർബനൈറ്റുകൾക്കിടയിൽ കമല ഹാരിസ് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.