CMDRF

‘ജനാധിപത്യത്തിന് വേണ്ടിയേറ്റ ബുള്ളറ്റ്’: പ്രചാരണ പരിപാടികളിൽ വീണ്ടും സജീവമായി ട്രംപ്

‘ജനാധിപത്യത്തിന് വേണ്ടിയേറ്റ ബുള്ളറ്റ്’: പ്രചാരണ പരിപാടികളിൽ വീണ്ടും സജീവമായി ട്രംപ്
‘ജനാധിപത്യത്തിന് വേണ്ടിയേറ്റ ബുള്ളറ്റ്’: പ്രചാരണ പരിപാടികളിൽ വീണ്ടും സജീവമായി ട്രംപ്

മിഷിഗന്‍: വധശ്രമത്തെ അതിജീവിച്ചതിന് ശേഷം തിരഞ്ഞെടുപ്പു പ്രചാരണ റാലിയില്‍ വീണ്ടും സജീവമായി യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മിഷിഗനിലെ ഗ്രാന്‍ഡ് റാപിഡ്സിലാണ് ട്രംപ് ജനങ്ങളോട് സംവദിച്ചത്. ജനാധിപത്യത്തിന് വേണ്ടി താന്‍ വെടിയുണ്ടയേറ്റ് വാങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിനുശേഷം ജനങ്ങൾ നല്‍കിയ പിന്തുണയ്ക്കും സ്നേഹത്തിനും നേരത്തേ അദ്ദേഹം നന്ദി പറഞ്ഞിരുന്നു.

സംഭവം ഭയാനകമാണെന്നും ഇത്തരമൊന്നിലൂടെ വീണ്ടും കടന്നുപോകേണ്ടി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ 13 ന് പെന്‍സില്‍വേനിയയില്‍ നടന്ന പ്രചാരണത്തിനിടെയാണ് വലതുചെവിയില്‍ ട്രംപിന് വെടിയേറ്റത്. ശേഷം, ചെവിയിലും മുഖത്തും ചോരപുരണ്ട ട്രംപ് മുഷ്ടിയുയര്‍ത്തി ‘പോരാടൂ’ എന്ന് പറഞ്ഞാണ് വേദിവിട്ടത്. ചികിത്സയിലായതിനാല്‍ മില്‍വോക്കിയില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ ദേശീയസമ്മേളനത്തില്‍ വ്യാഴാഴ്ചയേ പങ്കെടുക്കൂ എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ചൊവ്വാഴ്ച തന്നെ ചെവിയില്‍ ബാന്‍ഡേജ് ധരിച്ച് ട്രംപ് സമ്മേളനത്തിനെത്തിയിരുന്നു.

മൂന്നുദിവസും അവിടെ ചെലവിടുകയും ചെയ്തു. ഇതിന് പിന്നാലെ ഇപ്പോള്‍ തിരഞ്ഞെടുപ്പ് റാലികളിലും സജീവമായിരിക്കുകയാണ് ട്രംപ്. അതിനിടെ, ട്രംപിനെ വധിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗവും 20-കാരനുമായ തോമസ് മാത്യു ക്രൂക്കിനെ പ്രേരിപ്പിച്ചതെന്തെന്ന് കണ്ടെത്താന്‍ എഫ്.ബി.ഐ.ക്കോ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കോ സാധിച്ചിട്ടില്ല.

Top