CMDRF

ബൈഡനെക്കാൾ മോശം പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് കമലാ ഹാരിസ്: ട്രംപ്

ബൈഡനെക്കാൾ മോശം പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് കമലാ ഹാരിസ്: ട്രംപ്
ബൈഡനെക്കാൾ മോശം പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് കമലാ ഹാരിസ്: ട്രംപ്

വാഷിംഗ്ടൺ: യു.എസ് ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർഥി കമലാ ഹാരിസ് നിലവിലെ പ്രസിഡന്റ് ജോ ബൈഡനെക്കാൾ മോശം സ്ഥാനാർത്ഥിയാണെന്ന് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ പിൻമാറുകയാണെന്നു പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിത്വത്തിലേക്ക് ഏറ്റവുമധികം സാധ്യതയുള്ള നേതാവ് കമല ഹാരിസ് എത്തിയത്.

കമലഹാരിസ് ബൈഡനേക്കാൾ ഏറ്റവും മോശം സ്ഥാനാർത്ഥിയാണെന്ന് താൻ കരുതുന്നു. അവർ തീവ്ര ഇടതുപക്ഷമാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യ അഭിമുഖത്തിൽ തിങ്കളാഴ്ച ഫോക്‌സ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ട്രംപ്. അവർ ചെറുപ്പമാണെന്ന് ഞാൻ കരുതിയത്. എന്നാൽ അവർക്ക് 60 വയസ്സായി എന്ന് എനിക്ക് മനസ്സിലായില്ല. താനല്ലെന്ന് നടിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

രാജ്യത്തേക്ക് വന്ന എല്ലാവർക്കും പൗരത്വം വേണമെന്നാണ് അവർ പറയുന്നത്, എന്നാൽ എല്ലാവർക്കും പൗരത്വം നൽകുന്നത് രാജ്യത്തെ നശിപ്പിക്കും. ബൈഡനെതിരെ ഡെമോക്രാറ്റിക് സ്ഥാപനം അട്ടിമറി നടത്തിയെന്ന തൻ്റെ ആരോപണം ട്രംപ് ആവർത്തിക്കുകയും ചെയ്തു.
14 മില്യൺ വോട്ട് കിട്ടിയെങ്കിലും നിങ്ങൾ പുറത്താണെന്ന് അവർ ബൈഡനോട് പറഞ്ഞു. ഡെമോക്രാറ്റുകൾ ബൈഡനെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽനിന്ന് പുറത്താക്കുകയാണുണ്ടയതെന്നും ട്രംപ് പറഞ്ഞു.

ഓഗസ്റ്റ് 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് ദേശീയ കൺവെൻഷനിലാകും കമലയെ സ്ഥാനാർത്ഥിയാക്കിയുള്ള ഔദ്യോഗിക പ്രഖ്യാപനം. കമല ഹാരിസിനെ പിന്തുണച്ച് ബൈഡനു പിന്നാലെ നിരവധി ഡെമോക്രാറ്റിക്‌ നേതാക്കൾ രംഗത്തെത്തി. അമേരിക്കൻ മുൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൺ ഉൾപ്പെടെയുള്ളവർ കമലയ്ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Top