CMDRF

ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിക്കണമെന്ന് ട്രംപ്

ഇറാന്റെ ആണവശേഷിയാണ് നമുക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും അതിനെ ആക്രമിക്കുകയാണ് ചെയ്യേണ്ടതെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു

ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിക്കണമെന്ന് ട്രംപ്
ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിക്കണമെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കണമെന്ന് ഇസ്രായേലിനോട് ഡോണൾഡ് ട്രംപ്. ഇറാനെതിരെ കൂടുതൽ ഉപരോധം വേണമെന്നും, ഇറാന്റെ ആണ​വകേന്ദ്രങ്ങളെ ആക്രമിക്കുകയാണ് ഇപ്പോൾ നിങ്ങൾക്ക് വേണ്ടതെന്നും മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് പറ‍ഞ്ഞു.

യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇറാന്റെ ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിന് എതിരായ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് വിരുദ്ധമാണ് ട്രംപിന്റെ പ്രതികരണം. ബൈഡന്റെ നിലപാട് തെറ്റാണെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ആണവശേഷിയാണ് നമുക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും അതിനെ ആക്രമിക്കുകയാണ് ചെയ്യേണ്ടതെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.

Also Read: ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നില്ലെന്ന് ഇസ്രായേൽ ഉറപ്പൊന്നും നൽകിയിട്ടില്ല; അമേരിക്ക

“ജോ ബൈഡനോട് ഈ പ്രശ്നത്തേക്കുറിച്ച് ചോദിച്ചപ്പോൾ ആദ്യം ആണവകേന്ദ്രങ്ങൾ തകർക്കുകയാണ് വേണ്ടതെന്നും തുടർന്നുവരുന്ന പ്രശ്നങ്ങൾ പിന്നീട് നോക്കാം എന്നുമായിരുന്നു അദ്ദേഹം മറുപടി പറയേണ്ടിയിരുന്നത്. ഇസ്രയേൽ അങ്ങനെ ചെയ്യാൻ പോവുകയാണെങ്കിൽ അതിന്റെ അർത്ഥം അതുതന്നെയാണ്. പക്ഷേ അവരുടെ പദ്ധതികളെന്താണെന്ന് അറിയേണ്ടിയിരിക്കുന്നു.” ട്രംപ് പറഞ്ഞു.

ഇ​സ്രായേലിന് നേരെ 180ഓളം മിസൈലുകൾ ഇറാൻ അയച്ചിരുന്നു. മിസൈലുകൾ തൊണ്ണൂറുശതമാനം ഫലം കണ്ടുവെന്നും ഇസ്രായേൽ പറഞ്ഞിരുന്നു.

Top