കിമ്മിനെ ഭയന്ന ട്രംപ് ഇറാനെയും ഭയക്കണം, റഷ്യയിൽ നിന്നും ആയുധങ്ങളുമായി കപ്പൽ ഇറാനിലേക്ക് !

കേവലം ഒരുയുദ്ധഭീതി അമേരിക്കയിൽ ഉണ്ടായാൽ പോലും അത് അമേരിക്കൻ സമ്പത്ത് വ്യവസ്ഥയെ എത്രമാത്രം ബാധിക്കുമെന്നത് നല്ലൊരു ബിസിനസ്സുകാരനായ ട്രംപിന് നന്നായി അറിയാം, അതുകൊണ്ടു തന്നെ ഇറാനുമായുള്ള ഒരു ഏറ്റുമുട്ടലിനും അമേരിക്ക തയ്യാറാകാൻ സാധ്യതയില്ല

കിമ്മിനെ ഭയന്ന ട്രംപ് ഇറാനെയും ഭയക്കണം, റഷ്യയിൽ നിന്നും ആയുധങ്ങളുമായി കപ്പൽ ഇറാനിലേക്ക് !
കിമ്മിനെ ഭയന്ന ട്രംപ് ഇറാനെയും ഭയക്കണം, റഷ്യയിൽ നിന്നും ആയുധങ്ങളുമായി കപ്പൽ ഇറാനിലേക്ക് !

മേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതോടെ ഏറ്റവും അധികം ആവേശത്തിൽ നിൽക്കുന്നത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ്. ട്രംപുമായുള്ള വ്യക്തിപരമായ അടുപ്പം ഇറാനെതിരായ നീക്കങ്ങൾക്ക് ശക്തിപകരുമെന്നാണ് നെതന്യാഹു കണക്ക് കൂട്ടുന്നത്.

ഇറാൻ്റെ ഉന്നത സൈനിക കമാൻണ്ടറായിരുന്ന ഖാസിം സുലൈമാനിയെ ഇറാഖിൽ വച്ച്, മിന്നൽ ആക്രമണത്തിലൂടെ അമേരിക്ക വധിച്ചിരുന്നത് ട്രംപ് ഭരണകാലത്താണ്. അതേ ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡൻ്റാകുമ്പോൾ നെതന്യാഹുവിൻ്റെ ആത്മവിശ്വാസം വർദ്ധിക്കുന്നതും സ്വാഭാവികമാണ്.

എന്നാൽ, ഇസ്രയേൽ പ്രധാനമന്ത്രിയുടെ ആ കണക്ക് കൂട്ടലുകൾ ഒന്നും തന്നെ, നടക്കാൻ പോകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അതിന് പ്രധാന കാരണം പുതിയ ലോക ക്രമത്തിൽ ഒരു യുദ്ധം നടത്തി വിജയിക്കാനുള്ള ശേഷി അമേരിക്കയ്ക്ക് ഇല്ല എന്നതു തന്നെയാണ്. അതു കൊണ്ടാണ് ജോബൈഡൻ ഭരണകൂടവും അതിന് തയ്യാറാകാതെയിരുന്നത്. ഈ സ്ഥാനത്ത് ട്രംപ് അധികാരമേറ്റാലും ഈ പോളിസിയിൽ നിന്നും മാറ്റം വരുത്താൻ ട്രംപിനും കഴിയുകയില്ല. യുക്രെയിൻ – റഷ്യ യുദ്ധം പോലും, അമേരിക്കൻ സമ്പത്ത് വ്യവസ്ഥയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത് വലിയ ആഘാതമാണ്. അവരുടെ ആയുധ കലവറയും ശൂന്യമായി തുടങ്ങി കഴിഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ, അമേരിക്കയും അവരുടെ സൈനിക സഖ്യമായ നാറ്റോയുമാണ് യുക്രെയിനെ മുൻ നിർത്തി റഷ്യക്ക് എതിരെ യുദ്ധം ചെയ്യുന്നത്. അവിടെ ഉപയോഗിക്കപ്പെട്ട ആയുധങ്ങളിൽ ബഹുഭൂരിപക്ഷവും അമേരിക്ക, ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടേതുമാണ്.

Donald Trump

2025 ജൂലൈ ആകുമ്പോൾ, റഷ്യ – യുക്രെയിൻ യുദ്ധം നടന്ന് മൂന്ന് വർഷം തികയും. നവംബർ ആദ്യവാരം റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം, ഇതുവരെ 5 ലക്ഷത്തിലധികം യുക്രെയിൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയത് ഒരുലക്ഷം യുക്രെയിൻ സൈനികർ പലായനം ചെയ്തതായും, ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ്, നാറ്റോ സൈനിക ശക്തികളുടെ ആയുധ നഷ്ടം. ഈ സാഹചര്യത്തിൽ, ട്രംപ് അധികാരം ഏറ്റെടുത്താൽ, ആദ്യം ചെയ്യാൻ പോകുന്നത്, യുക്രെയിനുള്ള സഹായം വെട്ടിക്കുറക്കുക എന്നതായിരിക്കും. അതാകട്ടെ, വ്യക്തവുമാണ്.

തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ തന്നെ, യുക്രെയിൻ അമേരിക്കയെ ‘കൊള്ളയടിക്കുകയാണെന്ന’ തരത്തിലാണ് ട്രംപ് ആരോപണം ഉന്നയിച്ചിരുന്നത്. അമേരിക്കയുടെ പിൻബലം ഇല്ലാതെ ഒരടി മുന്നോട്ട് പോകാൻ യുക്രെയിന് സാധിക്കാത്തതിനാൽ, ട്രംപ് പറയുന്ന ഏത് സമവായ ചർച്ചയ്ക്കും, യുക്രെയിന് വഴങ്ങേണ്ടതായി വരും.

Also Read: ഡൊണാള്‍ഡ് ട്രംപിൻ്റെ വിജയം യുക്രെയിന് തിരിച്ചടിയാകും, ആയുധ ഇറക്കുമതിയും നിലയ്ക്കും!

റഷ്യയുമായി ഒരു ഘട്ടത്തിൽ പോലും സംഘർഷം ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന്, ട്രംപ് പലവട്ടം പരസ്യമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ, ഇനി അമേരിക്ക സ്വീകരിക്കുന്ന നിലപാടുകളും നിർണ്ണായകമാണ്.

എന്നാൽ, ട്രംപ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ “കാത്തിരുന്നു കാണാം ” എന്ന നിലപാടാണ് പുടിൻ ഉള്ളത്. വ്യക്തിപരമായി അടുപ്പമുളള വ്യക്തിയായിട്ട് പോലും ട്രംപ് അമേരിക്കൻ പ്രസിഡൻ്റ് പദവിയിൽ എത്തിയതിന് വലിയ പ്രാധാന്യമൊന്നും റഷ്യ കൊടുത്തിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

Vladimir Putin

യുദ്ധം ആരംഭിച്ച് മൂന്ന് വർഷം പൂർത്തിയാകുന്ന ഘട്ടത്തിൽ, യുക്രെയിനെ പൂർണ്ണമായും പിടിച്ചെടുക്കാനാണ്, റഷ്യ ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അതിന് മുൻപ്, ട്രംപ് മുൻകൈ എടുത്ത് ഒരു സമവായ ചർച്ച ഉണ്ടായാലും , റഷ്യ പറയുന്ന ഡിമാൻ്റുകൾ എല്ലാം അംഗീകരിച്ച ശേഷം മാത്രമേ യുദ്ധം അവസാനിക്കുകയുള്ളൂ. ട്രംപിന് വലിയ പ്രാധാന്യം കൊടുത്ത് ആളാകാനും റഷ്യ തൽക്കാലം ഉദ്ദേശിക്കുന്നില്ല. വ്യക്തി താൽപ്പര്യമല്ല, രാജ്യ താൽപ്പര്യമാണ് വലുതെന്നതാണ് പുടിൻ്റെ നിലപാട്.

റഷ്യയുടെ ഈ കരുതലയോടെയുള്ള പ്രതികരണം, ഇറാനോടുള്ള കരുതൽ കൂടിയാണ്. ഇസ്രയേൽ പ്രധാനമന്ത്രിയുമായുള്ള ട്രംപിൻ്റെ അടുപ്പം, ഇറാന് എതിരായ നീക്കങ്ങൾക്ക് കാരണമായാൽ, റഷ്യ ഇടപെടുമെന്ന് തന്നെയാണ് പുടിൻ ഭരണകൂടത്തിൻ്റെ നിലപാട്. ഇത് വിവിധ റഷ്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Also Read: അമേരിക്കയെ വിറപ്പിച്ച് ബോംബ് ഭീഷണി; പിന്നില്‍ റഷ്യയെന്ന് ആരോപണം

റഷ്യയും ഉത്തര കൊറിയയും നിലവിൽ പുതിയ സൈനിക കരാറിൽ ഒപ്പിട്ടിട്ടുണ്ട്. ഈ കരാർ പ്രകാരം, പരസ്‌പരമുള്ള സൈനിക സഹായമാണ് വാഗ്‌ദാനം ചെയ്തിരിക്കുന്നത്. ഇതിന് സമാനമായ ഒരു കരാർ , ഇറാൻ- റഷ്യയുമായി ഉണ്ടാക്കുമെന്ന അഭ്യൂഹവും നിലവിൽ ശക്തമാണ്. റഷ്യൻ ചേരിയിൽ അതിശക്തമായി ഉറച്ച് നിൽക്കുന്ന രണ്ട് രാജ്യങ്ങളാണ് ഉത്തര കൊറിയയും ഇറാനും.

ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ അമേരിക്ക ഇടപെട്ടാൽ, നേരിട്ട് ഇടപെടുമെന്നതാണ് റഷ്യയുടെ നയം. അത് ഇതിനകം തന്നെ, റഷ്യൻ വിദേശകാര്യ മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. റഷ്യ ഇടപെടുന്നതിന് മുൻപ് തന്നെ, ഉത്തര കൊറിയയും ഇറാനു വേണ്ടി കളത്തിലിറങ്ങുമെന്ന കാര്യവും ഉറപ്പാണ്. തീരുമാനങ്ങൾ എടുക്കാൻ, അധികം ചിന്തിക്കാത്ത ഭരണാധികാരിയായാണ് , ഉത്തര കൊറിയൻ ഭരണാധികാരിയായ കിം ജോങ് ഉൻ അറിയപ്പെടുന്നത്.

Kim Jong Un

അതുകൊണ്ടാണ്, 2019-ൽ അന്നത്തെ അമേരിക്കൻ പ്രസിഡൻ്റായ സാക്ഷാൽ ട്രംപിന് പോലും, കിം ജോങ് ഉന്നുമായി സമവായ ചർച്ച നടത്തേണ്ടി വന്നിരുന്നത്. ഉത്തര കൊറിയയെയും ദക്ഷിണ കൊറിയയെയും വേർതിരിക്കുന്ന, അതീവ സുരക്ഷാമേഖലയിൽ ആയിരുന്നു, കിമ്മും ട്രംപുമായി ആദ്യ കൂടിക്കാഴ്ച നടന്നിരുന്നത്.

ഉത്തര – ദക്ഷിണ കൊറിയകൾ തമ്മിലുള്ള ഉടക്ക്, ഒടുവിൽ, ഉത്തര കൊറിയയുടെ ആണവ മിസൈൽ, അമേരിക്കയ്ക്ക് നേരെ തിരിച്ചു വയ്ക്കുന്നതിൽ വരെ, കാര്യങ്ങൾ എത്തിയപ്പോഴാണ്, ഡോണൾഡ് ട്രംപ് , കിം ജോങ് ഉന്നിനെ അനുനയിയിപ്പിക്കാൻ നേരിട്ട് രംഗത്തിറങ്ങിയിരുന്നത്. ആ ഉത്തര കൊറിയ ഇപ്പോൾ, അമേരിക്കയുമായി വലിയ കലിപ്പിലാണ് ഉള്ളത്. ഐക്യരാഷ്ട്ര സഭയെ മറികടന്ന്, സമാന്തര ഉപരോധം കൊണ്ടുവരാൻ അമേരിക്ക ശ്രമം നടത്തിയതാണ്, ഉത്തര കൊറിയയെ ഇപ്പോൾ പ്രകോപിപ്പിച്ചിരിക്കുന്നത്. റഷ്യയുമായി സൈനിക കരാർ ഉണ്ടാക്കിയതും, ഉത്തര കൊറിയയുടെ സ്റ്റാടർജിയാണ്. അതായത്, ട്രംപ് ഇനിയും ഒരുപാട് വിയർപ്പൊഴുക്കേണ്ടി വരുമെന്നത് വ്യക്തം.

Also Read: ‘ഇസ്രയേലിലും രക്ഷയില്ലാതെ നെതന്യാഹു’; പ്രതിരോധ മന്ത്രിയെ പുറത്താക്കി രാഷ്ട്രീയ കരുനീക്കം

ഈ സാഹചര്യത്തിൽ, ഇസ്രയേലിൻ്റെ കെണിയിൽ വീണ്, ഇറാനെ ആക്രമിക്കാൻ അമേരിക്ക പുറപ്പെട്ടാൽ, റഷ്യ മാത്രമല്ല, ഉത്തര കൊറിയയുടെ ഭീഷണിയും അമേരിക്കയ്ക്ക് നേരിടേണ്ടതായി വരും. ചൈന ഇപ്പോൾ പ്രത്യക്ഷമായി രംഗത്ത് വന്നിട്ടില്ലെങ്കിലും, ഇറാന് എതിരെ അമേരിക്ക ഇടപെടുമെന്ന സാഹചര്യം ഉണ്ടായാൽ, ചൈനയ്ക്കും ഇടപെടേണ്ടതായി വരും. ഇതെല്ലാം, തന്നെ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.

China Flag

കേവലം ഒരുയുദ്ധഭീതി അമേരിക്കയിൽ ഉണ്ടായാൽ പോലും, അത് അമേരിക്കൻ സമ്പത്ത് വ്യവസ്ഥയെ എത്രമാത്രം ബാധിക്കുമെന്നത് , ജോബൈഡന് അറിയില്ലങ്കിലും, നല്ലൊരു ബിസിനസ്സുകാരനായ ട്രംപിന് എന്തായാലും നന്നായി അറിയാം, അതുകൊണ്ടു തന്നെ, ഇറാനുമായുള്ള ഒരു ഏറ്റുമുട്ടലിനും അമേരിക്ക തയ്യാറാകാൻ സാധ്യതയില്ല. മാത്രമല്ല, പ്രഖ്യാപിത ആണവ രാജ്യമല്ലെങ്കിലും, ഇറാനും ആണവായുധ ശേഖരമുണ്ടെന്നത് , പരസ്യമായ രഹസ്യമാണ്. ശക്തനായ സുപ്രീംപവർ നിയന്ത്രിക്കുന്ന ഇറാൻ സൈന്യവും, കരുത്തുറ്റ സേനയാണ്. നിരവധി യുദ്ധം ചെയ്ത പാരമ്പര്യമുള്ള സൈന്യം കൂടിയാണ് ഇറാനിലുള്ളത്.

ഇപ്പോഴേ യുദ്ധസജ്ജമായി നിൽക്കുന്ന ഇറാൻ, ഇസ്രയേലിനെ ആക്രമിക്കുമെന്ന കാര്യത്തിൽ, ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പലസ്തീനിലെ കൂട്ട കുരുതി മുതൽ, ഹിസ്ബുള്ള , ഹമാസ് തലവൻമാരുടെ കൊലപാതകങ്ങൾ വരെ, തീർക്കാൻ ഒരുപാട് കണക്കുകൾ ഇറാനുമുന്നിലുണ്ട്. എത് ട്രംപ് വന്നാലും, ഒരു ‘കണക്കുകളും’ തീർക്കാതെ വിടില്ലെന്ന നിലപാടിലാണ് ഹിസ്ബുള്ളയും ഹമാസും ഹൂതികളുമുള്ളത്. ഇസ്രയേൽ ആക്രമണത്തിൽ, ചിന്നിച്ചിതറപ്പെട്ട ഈ ഗ്രൂപ്പുകൾ, നിലവിൽ കൂടുതൽ ശക്തമായി സംഘടിച്ചതായാണ് റിപ്പോർട്ടുകൾ. ഇസ്രയേലിൻ്റെ കണക്ക് കൂട്ടലുകൾക്കും അപ്പുറമുള്ള നീക്കമാണിത്. ഇതോടൊപ്പം തന്നെ, റഷ്യയിൽ നിന്നുള്ള ആയുധങ്ങളുമായുള്ള കൂടുതൽ കപ്പലുകൾ, ഉടൻ ഇറാനിൽ എത്തുമെന്ന വിവരവും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

വീഡിയോ കാണാം

Top