CMDRF

ട്രംപ് സ്ത്രീകളുടെ പേടി സ്വപ്നം; കാരണം ഗര്‍ഭച്ഛിദ്ര നിരോധനം: കമല

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ പിന്തുണ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനാണെന്ന് സൂചിപ്പിക്കുന്ന സര്‍വ്വേഫലം നേരത്തെ തന്നെ പുറത്തുവന്നിരുന്നു

ട്രംപ് സ്ത്രീകളുടെ പേടി സ്വപ്നം; കാരണം ഗര്‍ഭച്ഛിദ്ര നിരോധനം: കമല
ട്രംപ് സ്ത്രീകളുടെ പേടി സ്വപ്നം; കാരണം ഗര്‍ഭച്ഛിദ്ര നിരോധനം: കമല

വാഷിംഗ്ടണ്‍: വാശിയേറിയ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപിനെതിരെയുള്ള ആഞ്ഞടിച്ച് കമല ഹാരിസ്.

ഗര്‍ഭച്ഛിദ്ര നിരോധനം കാരണം രാജ്യത്തെ സ്ത്രീകളുടെ പേടി സ്വപ്നമായി ഇപ്പോൾ ട്രംപ് മാറിയിരിക്കുകയാണെന്ന് കമല കുറ്റപ്പെടുത്തി. അമേരിക്കയിൽ ഗര്‍ഭ നിരോധന ഗുളിക കഴിച്ച് രണ്ട് സ്ത്രീകള്‍ മരിച്ച സാഹചര്യത്തിലാണ് കമലയുടെ ഈ വിമര്‍ശനം.

Also Read: വോക്കി ടോക്കി സ്ഫോടനം; അകത്തു ഉഗ്രസ്ഫോടകവസ്തുവായ ‘പിഇടിഎൻ’, കണ്ടുപിടിക്കുക ദുഷ്കരം

അമേരിക്കയിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും ജീവനും ഭീഷണിയാണ് ട്രംപ് എന്നും അതുകൊണ്ട് തന്നെ അധികാരത്തില്‍ വരാന്‍ അനുവദിക്കരുതെന്നും, ജോര്‍ജിയയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമല പറഞ്ഞു.

ഇതേ വിഷയത്തില്‍ നേരത്തേ നടന്ന ടെലിവിഷന്‍ സംവാദത്തിലും കമല ട്രംപിനെ കുറ്റപ്പെടുത്തിയിരുന്നു. യുഎസിലുടനീളം ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്, ബൈഡനും മറ്റു ഡെമോക്രാറ്റുകള്‍ക്കും വേണ്ടി താന്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുകയാണെന്നും കമല വ്യക്തമാക്കി.

Also Read: ആക്രമണം കടുപ്പിച്ച് ഇസ്രയേൽ: ഗാസയിൽ 17 മരണം

കമലക്കൊപ്പമോ അമേരിക്ക ..

KAMALA HARRIS


അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ പിന്തുണ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനാണെന്ന് സൂചിപ്പിക്കുന്ന സര്‍വ്വേഫലം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

Also Read: കോടീശ്വരനായ ഫയാദിന് എതിരെ ലൈംഗിക പീഡനാരോപണം

എബിസി ന്യൂസ്/ ഇപ്‌സോസ് സര്‍വ്വേ പ്രവചിക്കുന്നത് 54 ശതമാനം സ്ത്രീകള്‍ കമലാ ഹാരിസിനെ പിന്തുണയ്ക്കുന്നുവെന്നാണ്. അതേസമയം യുഎസ് മുന്‍ പ്രസിഡന്റ് കൂടിയായ ട്രംപിനുള്ളത് 41 ശതമാനം പിന്തുണ മാത്രമാണ്.

Top