റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ, പ്രസിഡൻ്റായി ചുമതല ഏറ്റെടുക്കും മുൻപ് തന്നെ, ഡോണൾഡ് ട്രംപ് ഇപ്പോൾ നീക്കം തുടങ്ങിയിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ട്രംപും യുക്രെയ്ൻ പ്രസിഡൻ്റായ വ്‌ളാഡിമിർ സെലൻസ്‌കിയും തമ്മിൽ നവംബർ 8 ന് ഒരു ഫോൺ സംഭാഷണം നടന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ കോളിൽ എക്സ് സി.ഇ.ഒയും പ്രമുഖ അമേരിക്കൻ വ്യവസായിയുമായ ഇലോൺ മസ്ക്കും പങ്കെടുത്തതായാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
“വിവേചനരഹിതമായ കൊലപാതകം ഉടൻ അവസാനിക്കുമെന്നും, യുദ്ധത്തിൽ ലാഭം കൊയ്യുന്നവർക്കുള്ള സമയം കഴിഞ്ഞെന്നുമാണ്,” ഇതിനു ശേഷം മസ്‌ക് എക്‌സിലൂടെ പ്രതികരിച്ചിരിക്കുന്നത്. “യുക്രെയ്നിനായുള്ള ട്രംപിൻ്റെ പദ്ധതി” യെക്കുറിച്ച് പ്രഗത്ഭരായ എക്സ് കമൻ്റേറ്റർ മരിയോ നൗഫലിൻ്റെ അവകാശവാദത്തിനുള്ള മറുപടിയായാണ് ഇത്തരമൊരു പ്രതികരണം മസ്ക് നടത്തിയിരിക്കുന്നത്.
“റഷ്യയ്ക്കും യുക്രെയ്‌നും ഇടയിൽ 800 മൈൽ സൈനിക രഹിത മേഖല ട്രംപ് ആസൂത്രണം ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകളും, ഇതിനകം തന്നെ, ഉയർന്നു വന്നിട്ടുണ്ട്. ഇതുപ്രകാരം, റഷ്യ പിടിച്ചെടുത്ത സ്ഥലങ്ങൾ നിലനിർത്തുകയും, കൂടാതെ 20 വർഷത്തേക്ക് നാറ്റോയിൽ ചേരില്ലെന്ന് യുക്രെയ്ൻ സമ്മതിക്കുകയും ചെയ്യുമെന്നാണ് മാധ്യമ റിപ്പോർട്ടിൽ പറയുന്നത്.
Also Read: ട്രംപ് പുടിനുമായി കൈക്കോർക്കുമോ?
“യുക്രെയ്ന് അമേരിക്ക ആയുധങ്ങൾ നൽകുന്നത് തുടരുന്നതിന് പകരമായി 20 വർഷത്തേക്ക് നാറ്റോയിൽ ചേരില്ലെന്ന്, യുക്രെയ്ൻ വാഗ്ദാനം ചെയ്തു എന്നാണ്, പ്രമുഖ മാധ്യമ സ്ഥാപനമായ ന്യൂസ് വീക്ക് ചൂണ്ടിക്കാട്ടുന്നത്. ഈ പദ്ധതി പ്രകാരം, അതിർത്തിയിലെ മുൻ നിര പ്രദേശങ്ങൾ മരവിപ്പിക്കപ്പെടും, ഇരു രാജ്യങ്ങളിലെയും 800 മൈൽ, അതായത് 1,290 കിലോമീറ്റർ, സൈനിക രഹിത മേഖലയ്ക്ക് അനുവദിക്കുമെന്നാണ് വാദം. ഈ മേഖലയിൽ ഒരു സമാധാന സേനയെ വിന്യസിക്കുമെന്ന നിർദ്ദേശവും ട്രംപ് കാംപ് മുന്നോട്ട് വയ്ക്കുന്നുണ്ട്.
ഇതെല്ലാം തന്നെ, ട്രംപുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന വിവരങ്ങൾ ആണെങ്കിലും, യുദ്ധം അവസാനിപ്പിക്കേണ്ടത് സംബന്ധിച്ച് നിർണ്ണായക തീരുമാനമെടുക്കേണ്ടത് റഷ്യ ആയിരിക്കും. യുക്രെയ്നെ പിന്നോട്ട് മാറ്റാൻ, ട്രംപ് കണ്ണുരുട്ടിയാൽ മാത്രം മതിയാകും. എപ്പോൾ അമേരിക്കയുടെ സഹായം നിലയ്ക്കുന്നുവോ , ആ ക്ഷണം യുക്രെയ്ന് ആയുധം വച്ച് കീഴടങ്ങേണ്ടതായി വരും. ഇത് നന്നായി അറിയാവുന്ന യുക്രെയ്ൻ പ്രസിഡൻ്റിന് ട്രംപ് എന്തു പറഞ്ഞാലും, അത് അനുസരിക്കേണ്ടതായി വരും.
Also Read: അനധികൃത കുടിയേറ്റം : വിസ നിയന്ത്രണം കടുപ്പിച്ച് കാനഡ
എന്നാൽ, റഷ്യയുടെ അവസ്ഥ അതല്ല, യുക്രെയ്ന്റെ നല്ലൊരു ഭാഗവും പിടിച്ചെടുത്ത് മുന്നേറുന്ന റഷ്യക്ക്, ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഇനി ചെയ്യേണ്ട ആവശ്യമില്ല. നൂറ് ശതമാനവും ജയിക്കാൻ പോകുന്ന യുദ്ധം അവസാനിപ്പിക്കണമെങ്കിൽ, റഷ്യ പറയുന്ന ആവശ്യങ്ങൾ യുക്രെയ്‌നു മാത്രമല്ല, അമേരിക്കയ്ക്കും അംഗീകരിക്കേണ്ടതായി വരും. ട്രംപ് – പുടിൻ കൂടിക്കാഴ്ച പോലും, അമേരിക്ക മുൻകൈ എടുത്ത് നടത്തേണ്ടതായി വരും. അങ്ങോട്ട് ചെന്നുള്ള ഒരു സമവായ ചർച്ചയ്ക്കും ഇല്ല എന്നതാണ് റഷ്യയുടെ നിലപാട്.
യുക്രെയ്ൻ – റഷ്യ യുദ്ധം വരുത്തിവച്ചത്, ബൈഡൻ ഭരണകൂടത്തിൻ്റെ മണ്ടൻ തീരുമാനമാണെന്ന് കരുതുന്ന ട്രംപ് , തൻ്റെ മധ്യസ്ഥതയിൽ യുദ്ധം അവസാനിപ്പിച്ച് , സമാധാനത്തിനുള്ള നോബൽ സമ്മാനം നേടാനാണ് പദ്ധതിയിടുന്നത്. താൻ അധികാരമേറ്റ്, 24 മണിക്കൂറിനുള്ളിൽ റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്നത്, ട്രംപിൻ്റെ കേവലം പ്രഖ്യാപനം മാത്രമല്ല, വലിയ ആഗ്രഹം കൂടിയാണ്.
Also Read: ട്രംപും സെലെൻസ്കിയും തമ്മിലുള്ള സംഭാഷണത്തിനിടയിൽ ഇലോൺ മസ്‌കും
ട്രംപിൻ്റെ ഈ ആഗ്രഹം, ഇസ്രയേലിനെ സംബന്ധിച്ച്, വലിയ ആശങ്ക ഉയർത്തുന്നതാണ്. കാരണം, റഷ്യ – യുക്രെയ്ൻ സംഘർഷം അവസാനിക്കുന്നതോടെ, ഇറാനും അവരുടെ ഗ്രൂപ്പുകളും, കൂടുതൽ കരുത്താർജിക്കുമെന്നാണ്, ഇസ്രയേൽ ഭയപ്പെടുന്നത്. അത്തരമൊരു ഘട്ടത്തിൽ കൂടുതൽ ആയുധങ്ങൾ, റഷ്യയിൽ നിന്നും ഇറാനിലേക്ക് ഒഴുകുമെന്നും ഇസ്രയേൽ ഭയപ്പെടുന്നുണ്ട്. ഇപ്പോൾ തന്നെ ഇറാന് അനവധി ആയുധങ്ങൾ റഷ്യ നൽകിയിട്ടുണ്ട്. യുക്രെയ്ൻ സംഘർഷം അവസാനിച്ചാൽ, സ്വാഭാവികമായും ഇതിൻ്റെ തോതും വർദ്ധിക്കും.
മാത്രമല്ല, റഷ്യ – യുക്രെയ്ൻ സംഘർഷം അവസാനിക്കുന്ന പക്ഷം, റഷ്യയുടെ സഖ്യകക്ഷിയായ ഉത്തര കൊറിയയുടെ ടാർഗറ്റ്, ഇസ്രയേലായി മാറുമെന്ന ഭയവും നെതന്യാഹുവിനുണ്ട്. ഇറാനുമായി നല്ല അടുപ്പം പുലർത്തുന്ന രാജ്യമാണ് ഉത്തര കൊറിയ. അമേരിക്കയുടെ ഉപരോധം നേരിടുന്ന രാജ്യങ്ങൾ എന്നതിനാൽ, ഇവർ തമ്മിലുള്ള ബന്ധവും ശക്തമാണ്.
Also Read: ട്രംപുമായി ചേർന്ന് പ്രവർത്തിക്കാൻ തയാറാണെന്ന് പലസ്തീനിയൻ അതോറിറ്റി പ്രസിഡന്റ്
നിരവധി ആണവ ആയുധങ്ങളുള്ള രാജ്യമെന്ന നിലയിൽ, ഉത്തര കൊറിയയെ അമേരിക്ക പോലും, ആശങ്കയോടെയാണ് നോക്കി കാണുന്നത്. പുതിയ സൈനിക കരാർ പ്രകാരം, ഉത്തര കൊറിയയെ ഏത് രാജ്യം ആക്രമിച്ചാലും, റഷ്യക്ക് സൈനികമായി നേരിട്ട് ഇടപെടേണ്ടതായി വരും. റഷ്യയോട് യുദ്ധം ചെയ്യാൻ ധൈര്യമുള്ളവർക്ക് മാത്രമേ, ഇനി ഉത്തര കൊറിയയെ ആക്രമിക്കാൻ പറ്റൂ എന്നതാണ് സ്ഥിതി.
ഈ നിമിഷം വരെ, യുക്രെയ്ന് നേരെ യുദ്ധം പ്രഖ്യാപിക്കാതിരിക്കുന്ന റഷ്യ, നിലവിലെ സംഘർഷത്തെ കേവലം സൈനിക നടപടി മാത്രമായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ, അവർക്ക് നശീകരണ ശേഷിയുള്ള മാരക ആയുധങ്ങൾ ഇതുവരെ ഉപയോഗിക്കേണ്ടിയും വന്നിട്ടില്ല. റഷ്യൻ സൈന്യത്തിൻ്റെ പത്ത് ശതമാനം പോലും, യുക്രെയിനിലെ സൈനിക നടപടിയിൽ പങ്കാളികളായിട്ടില്ലന്നതും, നാം അറിയേണ്ടതുണ്ട്. എന്നിട്ട് പോലും, യുക്രെയിനിൻ്റെ ഭാഗത്ത് കൊല്ലപ്പെട്ടിരിക്കുന്നത് അഞ്ച് ലക്ഷത്തിലധികം സൈനികരാണ്.
Also Read: ട്രംപിനെതിരായ 2020 ലെ തിരഞ്ഞെടുപ്പ് അട്ടിമറി കേസ് നിർത്തിവെച്ച് ജഡ്ജി
റഷ്യയുടെ ആയുധ കരുത്തിന് മുന്നിൽ, അമേരിക്ക യുക്രെയിന് നൽകിയ ആധുനിക ആയുധങ്ങൾക്ക് പോലും പിടിച്ചു നിൽക്കാൻ കഴിഞ്ഞിട്ടില്ല. യുക്രെയിനിൻ്റെ ആകാശത്ത് റഷ്യ വെടിവെച്ചിട്ടത്, അമേരിക്കയുടെ അഭിമാനമായ പോർവിമാനം F35 ഉൾപ്പെടെയാണ്. ആ റഷ്യയുമായാണ് അമേരിക്കയുടെ ശത്രുവായ ഉത്തരകൊറിയ ഇപ്പോൾ സൈനിക കരാർ ഉണ്ടാക്കിയിരിക്കുന്നത്.
റഷ്യ – ഉത്തര കൊറിയ സൈനിക കരാർ പോലെ ഒരു കരാർ , ഇറാനും റഷ്യയും തമ്മിൽ ഉണ്ടാകാനുള്ള സാധ്യതയും, പുതിയ സാഹചര്യത്തിൽ, ഇസ്രയേൽ മുന്നിൽ കാണുന്നുണ്ട്. അങ്ങനെ ഒരു കരാർ നിലവിൽ വന്നാൽ, ഇറാനെ ആക്രമിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും ഇസ്രയേലിന് കഴിയുകയില്ല. ഇറാനുമായി റഷ്യ സൈനിക കരാറിൽ ഏർപ്പെട്ടാൽ, ഇറാൻ്റെ പിന്തുണയിൽ മുന്നോട്ട് പോകുന്ന, ഗാസയിലും ലെബനനിലും , തീർച്ചയായും അതിൻ്റെ പ്രതിഫലനമുണ്ടാകും.
Also Read: ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്റെ ഗൂഢാലോചന; അഫ്ഗാന്‍ പൗരനെതിരെ കുറ്റം ചുമത്തി യുഎസ് സര്‍ക്കാര്‍
അതേസമയം, റഷ്യയുടെ സഹായത്തോടെ ഇറാൻ ബഹിരാകാശ രംഗത്തേയ്ക്കും, പുതിയ ചുവടുകൾ മുന്നോട്ട് വച്ചിട്ടുണ്ട്. ഇറാനിൽ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങൾ, വിജയകരമായാണ് ഭ്രമണപഥത്തിലേക്ക് എത്തിച്ചിരിക്കുന്നത്. റഷ്യയും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സഹകരണത്തെ പ്രതിഫലിപ്പിക്കുന്ന നീക്കമാണിത്. യുക്രെയ്നെ നേരിടാൻ, ഡ്രോണുകൾ കൂടുതലായി ആവശ്യമായി വന്നപ്പോൾ, ഇറാനാണ് റഷ്യയ്ക്ക് ഡ്രോണുകൾ നൽകിയിരുന്നത്. ഇതും , ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടാൻ ഒരു പ്രധാന കാരണമാണ്.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ഉടൻ തന്നെ റഷ്യ സന്ദർശിക്കുന്നുണ്ട്. ഈ സന്ദർശന വേളയിൽ, ഒപ്പുവെക്കാൻ പോകുന്ന കരാറുകൾ എന്തൊക്കെ ആയിരിക്കുമെന്നതാണ് , ഇസ്രയേലും അമേരിക്കയും ഇപ്പോൾ ഉറ്റുനോക്കുന്നത്. ഇറാനിലേക്കുള്ള റഷ്യയുടെ ആയുധങ്ങളും സാങ്കേതിക വിദ്യകളും, ഇസ്രയേലിന് മാത്രമല്ല, അമേരിക്കയ്ക്കും നയതന്ത്രപരവും സുരക്ഷാപരവുമായ, വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാൻ ചില അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെ, ഇതിനകം തന്നെ വികസിപ്പിച്ചിട്ടുണ്ട്.
Also Read:‘ എല്ലാ ഹിന്ദുക്കളും മോദിയെ പിന്തുണയ്ക്കുന്നവരല്ല’: ജസ്റ്റിൻ ട്രൂഡോ
ഇറാനുമായി തുറന്ന ആണവ സഹകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യമാണ് റഷ്യ. ഇറാന്റെ സിവിലിയൻ ആണവ പദ്ധതിയെ സഹായിക്കുന്നതിൽ റഷ്യ അന്താരാഷ്ട്ര മാനദണ്ഡം ലംഘിക്കുകയാണെന്നാണ്, അമേരിക്ക ആരോപിക്കുന്നത്. ഇറാനുമായുള്ള ബന്ധം നിൽനിൽക്കുന്നതിന്, ഏറ്റവും നല്ല മാർഗം, അവർക്ക് ആയുധങ്ങളും സാങ്കേതിക വിദ്യകളും കൈമാറ്റം ചെയ്യുന്നതാണെന്നാണ്, റഷ്യ കരുതുന്നത്. ദീർഘദൂര മിസൈലുകളും ആണവായുധങ്ങളും നിർമ്മിക്കാൻ, ഇറാന് ടെക്നോളജി ഇല്ലാത്തതിനാൽ, റഷ്യയുടെ സഹായമാണ്, അവർക്ക്, ഈ രംഗത്ത് മുന്നേറാൻ കരുത്തായിരിക്കുന്നത്. ഈ സഹകരണം, പരസ്പരമുള്ള സൈനിക കരാറിൽ എത്തുമോ എന്നതാണ്, ഇനി കണ്ടറിയേണ്ടത്.
Express View
വീഡിയോ കാണാം