അനിമലിന് പിന്നാലെ ട്രോളുകളും പരിഹാസങ്ങളും; ദിവസങ്ങളോളം കരഞ്ഞു

അനിമലിന് പിന്നാലെ ട്രോളുകളും പരിഹാസങ്ങളും; ദിവസങ്ങളോളം കരഞ്ഞു
അനിമലിന് പിന്നാലെ ട്രോളുകളും പരിഹാസങ്ങളും; ദിവസങ്ങളോളം കരഞ്ഞു

സന്ദീപ് റെഡി സംവിധാനം ചെയ്ത രൺബീർ കപൂർ നായകനായ അനിമൽ എന്ന സിനിമയിലെ പ്രകടനത്തിന് സാമൂഹികമാധ്യമങ്ങളിലെ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയായ നടിയാണ് തൃപ്തി ദിമ്രി. തനിക്ക് നേരിടേണ്ടി വന്ന വിമർശനങ്ങൾ തന്നെ ഒരുപാട് ബാധിച്ചെന്നും തുടര്‍ച്ചയായി കരഞ്ഞിട്ടുണ്ടെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് തൃപ്തി.

ഞാന്‍ ഒരു സെന്‍സിറ്റീവ് ആയ വ്യക്തിയാണ്. ഒരാളോട് തര്‍ക്കിക്കുമ്പോള്‍ പോലും ഒന്നും പറയാറില്ല. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. എന്നെ ഇത് ഒരുപാട് ബാധിച്ചു. എത്രവേഗത്തിലാണ് ഓരോ കാര്യങ്ങളും മാറിമറയുന്നത്. ആ സമയത്ത് എനിക്ക് ഒരുപാട് ജോലികളുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും ഒരു സമയത്താണ് സംഭവിക്കുന്നത്. ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു.-തൃപ്തി പറഞ്ഞു. സഹോദരി തന്നെ ആശ്വസിപ്പിച്ചെന്നും ചില സമയത്ത് ഇത്തരം ട്രോമകള്‍ കുറക്കാന്‍ കരയുന്നത് നല്ലതാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

Also Read: ദ ഗോട്ടിനായി ശിവകാര്‍ത്തികേയൻ പ്രതിഫലം വാങ്ങിച്ചില്ല; സർപ്രൈസ് ഗിഫ്റ്റ് നൽകി വിജയ്

tripthi Dimri in animal

അനിമലിന് ശേഷം 2-3 ദിവസങ്ങള്‍ ഞാന്‍ കരഞ്ഞിട്ടുണ്ട്. അത്തരം വിമര്‍ശനങ്ങള്‍ക്ക് വിധേയമാകേണ്ടിവരുമെന്ന് ഞാന്‍ ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. അതും ഇത്രയും രൂക്ഷമായ രീതിയില്‍. ആളുകള്‍ എന്തൊക്കയാണ് എഴുതുന്നതെന്ന് ചിന്തിച്ച് ഞാനാകെ അസ്വസ്ഥമായെന്നും നടി പറഞ്ഞു. അടുത്തയാഴ്ച റിലീസ് ചെയ്യുന്ന പുതിയ ചിത്രത്തിലെ ​ഗാനരം​ഗത്തിലും നടിക്കെതിരേ വിമർശനങ്ങൾ ഉയരുന്നുണ്ട്. പുതിയ സിനിമയായ ‘വിക്കി വിദ്യ കാ വോ വാല വീഡിയോ’ യിലെ ‘മേരെ മെഹ്ബൂബ്’ എന്ന ഗാനത്തില്‍ ഇന്‍ഡോ -വെസ്‌റ്റേണ്‍ ഓട്ട്ഫിറ്റ് ധരിച്ചാണ് നടി നൃത്തം ചെയ്യുന്നത്. ഈ നൃത്തത്തിന് പിന്നാലെ ആരാധകര്‍ വലിയ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്.

Top