രക്തത്തിലെ ഓക്‌സിജന്‍ വാഹകരാണ് ഹിമോഗ്ലോബിന്‍. എല്ലാവരിലും ഹിമോഗ്ലോബിന്റെ അളവ് വ്യത്യസ്തപ്പെട്ടിരിക്കും. ഇവയുടെ പരിധി ശരീരത്തില്‍ നിലനിര്‍ത്തുകയെന്നത് പ്രധാനമാണ്. ഹിമോഗ്ലോബിന്റെ അളവ് കുറയുന്നത് അനീമിയ , ക്യാന്‍സര്‍ പോലുള്ള അവസ്ഥയ്ക്ക് കാരണമായേക്കും.അതുകൊണ്ട് തന്നെ ഹിമോഗ്ലോബിന്‍ നിങ്ങളുടെ ശരീരത്തില്‍ കുറവാണെങ്കില്‍ ശരീരത്തിലെ ഇരുമ്പിന്റെ അളവ് വര്‍ധിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുന്നതിന് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അയണ്‍ സമ്പുഷ്ടമായ പാനീയങ്ങള്‍ ഏതൊക്കെ ആണെന്ന് അറിയാമോ.പ്രൂണ്‍ ജ്യൂസ് ശരീരത്തിലെ ഇരുമ്പിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പഴമാണ് . ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും നാരുകളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ ഇരുമ്പിന്റെ അളവ് വര്‍ധിപ്പിക്കുക മാത്രമല്ല പല രോഗങ്ങളേയും തടയാന്‍ ഇവ സഹായിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, വിറ്റാമിന്‍ സി, ഇരുമ്പ്, ആന്റിഓക്സിഡന്റുകള്‍ എന്നിവയാലും സമ്പന്നമാണിവ. ദിവസവും ഡയറ്റില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ഉള്‍പ്പെടുത്തുന്നത് രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് കൂട്ടും .
പുതിന കൊണ്ടുള്ള ചമ്മന്തിയും, ജ്യൂസുമൊക്കെ കുടിക്കാറുണ്ട് നമ്മള്‍. ഇനിയും അത് ഒട്ടും കുറക്കേണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. കാരണം ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന ഭക്ഷണമാണത്രേ പുതിന. ഏകദേശം 100 ഗ്രാം പുതിന ജ്യൂസില്‍ 15.6 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഹിമോഗ്ലോബിന്‍ കുറഞ്ഞവര്‍ ദിവസവും ഒരു ഗ്ലാസ് പുതിന ജ്യൂസെങ്കിലും കുടിക്കുന്നുവെന്ന് ഉറപ്പാക്കണം.മള്‍ബറി സ്മൂത്തി വിറ്റാമിന്‍ സി, ഇരുമ്പ് എന്നിവയാല്‍ സമ്പന്നമാണ്. ഫ്രീ റാഡിക്കലുകള്‍ക്കും രോഗങ്ങള്‍ക്കും എതിരെ പോരാടാനും മള്‍ബറികള്‍ സഹായിക്കുന്നു. ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കള്‍ക്കെതിരെ പോരാടാനും, ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഇവ ഉത്തമമാണ്. മറ്റ് പഴങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഇരുമ്പ് അടങ്ങിയവയാണ് മള്‍ബറികള്‍. ഇവ രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടുന്നു. ആപ്പിള്‍ ജ്യൂസ് ശരീരത്തില്‍ ജലാംശം നിര്‍ത്താന്‍ വളരെ അധികം സഹായിക്കും. ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, പ്രമേഹം എന്നിവയെ ചെറുക്കാനും ആപ്പിള്‍ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ നിങ്ങളുടെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഉത്തമ മാര്‍ഗം കൂടിയാണ് ആപ്പിള്‍.