ചൗവ്വരി പായസം ഇങ്ങനെ തയ്യാറാക്കി നോക്കൂ!

ഓണത്തിന് സ്പെഷ്യൽ ചൗവ്വരി പായസം

ചൗവ്വരി പായസം ഇങ്ങനെ തയ്യാറാക്കി നോക്കൂ!
ചൗവ്വരി പായസം ഇങ്ങനെ തയ്യാറാക്കി നോക്കൂ!

ഈ ഓണത്തിന് സ്പെഷ്യൽ ചൗവ്വരി പായസം തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

ചൗവ്വരി – 1 കപ്പ്‌
വെള്ളം – 1 കപ്പ്‌
തേങ്ങാ പാൽ- ആവശ്യത്തിന്
ഒന്നാംപാൽ – 3/4 കപ്പ്‌
രണ്ടാംപാൽ -1 1/2 കപ്പ്‌
ശർക്കരപാനി -6 കഷ്ണം ശർക്കര
കശുവണ്ടി – ആവശ്യത്തിന്
തേങ്ങാകൊത്ത് – ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി – ആവശ്യത്തിന്
ഉപ്പ് – ഒരു നുള്ള്
നെയ്യ് – 2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ചൗവ്വരി നന്നായി കഴുകി ഒന്നര മണിക്കൂർ കുതിർത്തു വയ്ക്കണം. അതിനുശേഷം ഒരു കപ്പ്‌ വെള്ളം ചേർത്ത് വേവിച്ചെടുക്കുക. എന്നിട്ട് രണ്ടാംപാൽ ചേർത്ത് ഒന്നുകൂടി വേവിച്ചെടുക്കണം. അതിനുശേഷം ശർക്കരപാനി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഒരു നുള്ള് ഉപ്പ് കൂടി ചേർക്കണം. അതിനു ശേഷം ഏലയ്ക്കാ പൊടിയും ഒന്നാം പാലും ചേർത്ത് ഇളക്കി സ്റ്റൗ ഓഫ്‌ ചെയ്യുക. ശേഷം നെയ്യിൽ കശുവണ്ടിയും തേങ്ങാക്കൊത്തും വറുത്തുകോരി ചേർക്കുക. ഇതോടെ കിടിലം ചവ്വരി പായസം റെഡി.

Top