മീന്‍ കറി ഈ രീതിയില്‍ തയ്യാറാക്കി നോക്കൂ

ഒന്നു മുതല്‍ മൂന്ന് വരെയുള്ള ചേരുവകള്‍ ഒരു ചീനച്ചട്ടിയിലേക്ക് ഇട്ടു കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ഒന്നു മൂപ്പിച്ചെടുക്കുക.

മീന്‍ കറി ഈ രീതിയില്‍ തയ്യാറാക്കി നോക്കൂ
മീന്‍ കറി ഈ രീതിയില്‍ തയ്യാറാക്കി നോക്കൂ

മീന്‍ കൊണ്ട് വ്യത്യസ്തമായ രീതിയില്‍ കറികള്‍ ഉണ്ടാക്കാറില്ലേ. ഇന്ന് ഈ രീതിയിലൊന്ന് തയ്യാറാക്കി നോക്കൂ.

വേണ്ട ചേരുവകള്‍

മീന്‍ കഴുകി വൃത്തിയാക്കിയത് 1 കിലോ
ഇഞ്ചി ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി 5 അല്ലി
കുടംപുളി 4/5 ചൂടുവെള്ളത്തില്‍ കുതിര്‍ത്തത്
വെളിച്ചെണ്ണ 3 സ്പൂണ്‍
കടുക് 1 സ്പൂണ്‍
ഉലുവ 1 സ്പൂണ്‍
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
കായം ഒരു ചെറിയ കഷ്ണം

അരപ്പിന് വേണ്ടിയത്

ഒരു ചെറിയ സവാള (അല്ലെങ്കില്‍ കൊച്ചുള്ളി ) പൊടിയായി അരിഞ്ഞത്
ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി 4 അല്ലി
വെളിച്ചെണ്ണ 1 സ്പൂണ്‍
ഉലുവ അര സ്പൂണ്‍
കാശ്മീരി മുളക് പൊടി ആവശ്യത്തിന്
മല്ലി പൊടി ആവശ്യത്തിന്
മഞ്ഞള്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ അരപ്പിനു വേണ്ടി ഒന്നു മുതല്‍ മൂന്ന് വരെയുള്ള ചേരുവകള്‍ ഒരു ചീനച്ചട്ടിയിലേക്ക് ഇട്ടു കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ഒന്നു മൂപ്പിച്ചെടുക്കുക. അതിലേക്കു കുറച്ചു ഉലുവ കൂടെ ചേര്‍ത്തു ഒന്നു മൂത്തു വരുമ്പോള്‍ ആറു തൊട്ട് എട്ടു വരെയുള്ള പൊടികള്‍ ചേര്‍ത്തിളക്കി ഗ്യാസ് ഓഫ് ആക്കി ഒന്നു തണുത്തതിന് ശേഷം മിക്‌സിയില്‍ കുറച്ചു കറിവേപ്പിലയും വെള്ളവും കൂടെ ചേര്‍ത്തു നന്നായി അരച്ചെടുക്കുക. ഇനി ഒരു മീന്‍ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചു അതിലേക്കു കുറച്ചു കടുകും ഉലുവയും ഇട്ടു ഒന്നു പൊട്ടിവരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞതും ഒരു ചെറിയ കഷ്ണം കായം കൂടെ ചേര്‍ത്തു മൂത്തു വരുമ്പോള്‍ നേരെത്തെ അരച്ചെടുത്ത അരപ്പ് കൂടെ ചേര്‍ത്തു ആവശ്യത്തിന് വെള്ളവും, ഉപ്പും, കുതിര്‍ത്ത പുളിയും ചേര്‍ത്തു ഇളക്കി നന്നായി തിളച്ചതിനു ശേഷം മീന്‍ ഇട്ടു കൊടുത്തു കുറച്ചു കറിവേപ്പിലയും ഇട്ടു ഒരു ഇരുപതു മിനിട്ട് അടച്ചു വച്ച് വേവിച്ചെടുക്കുക. നല്ല അടിപൊളി കുറുകിയ ചാറോടു കൂടിയ മുളകിട്ട മീന്‍ കറി റെഡി.

Top