എത്ര തരം ചായകൾ ആണല്ലേ ഉള്ളത്. അതിൽ ഓരോ ചായയ്ക്കും വ്യത്യസ്ത ആരോഗ്യ ഗുണങ്ങളും ഉണ്ടാകും. അത്തരത്തിൽ നല്ല ഹെൽത്തി ചായയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. എങ്ങനെയാണ് ഈ ചായ തയ്യാറാക്കേണ്ടതെന്ന് നോക്കിയാലോ?
വേണ്ട ചേരുവകൾ
പാൽ 2 ഗ്ലാസ്
ഏലയ്ക്ക 1 എണ്ണം
വെള്ളം 1 ഗ്ലാസ്
ഇഞ്ചി 1 സ്പൂൺ
ശർക്കര 4 സ്പൂൺ
Also Read: കട്ടൻ ചായ ഫാൻ ആണോ? എങ്കിൽ ഇതറിഞ്ഞിരിക്കൂ….
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ആവശ്യത്തിന് പാലും ഒപ്പം തന്നെ വെള്ളവും ചേർത്ത് ചൂടാക്കുക. അതിലേക്ക് ഏലയ്ക്ക പൊടിയും ഇഞ്ചിയും ചേർത്ത് നന്നായിട്ട് തിളപ്പിക്കുക. ശേഷം ശർക്കര കൂടി ചേർത്ത് നല്ലപോലെ ശർക്കര അലിയുന്നതുവരെ ഇളക്കുക. ശേഷം തീ ഓഫ് ചെയ്ത് മാറ്റിവെച്ചോളൂ. ഹെൽത്തി ശർക്കര ചായ റെഡി.