CMDRF

മുരിങ്ങയില ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

മുരിങ്ങയില ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
മുരിങ്ങയില ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

രീരത്തില്‍ ആവശ്യത്തിന് കാത്സ്യം ലഭിക്കാന്‍ ആളുകള്‍ പാല്‍ കുടിക്കാറുണ്ട്. എന്നാല്‍ ചിലര്‍ക്ക് പാല്‍ കുടിക്കാന്‍ മടിയാണ്. അത്തരക്കാര്‍ ഇനി മുതല്‍ ധൈര്യമായി മുരിങ്ങയില കഴിച്ചോളൂ. കാല്‍സ്യം മാത്രമല്ല വിറ്റാമനിന്‍ എയും മുരിങ്ങയില്‍ ധാരാളമായി ഉണ്ട്. മെറ്റബോളിസം വേഗത്തിലാക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കാനും കരളിലെ വിഷാംശം ഇല്ലാതാക്കാനുമെല്ലാം മുരിങ്ങ ഉത്തമമാണ്. കൊച്ചുകുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരുടെ ശരീരത്തിന് പുഷ്ടി നല്‍കാനും മുരിങ്ങയില നല്ലതാണ്. ഓറഞ്ചിനെക്കാള്‍ ഏഴിരട്ടി വൈറ്റമിന്‍ സിയാണ് മുരിങ്ങയില്‍ ഉള്ളത്. അതുമാത്രമല്ല കാരറ്റിനേക്കാള്‍ 10 മടങ്ങ് വിറ്റാമിന്‍ എ, പാലിനേക്കാള്‍ 17 മടങ്ങ് കാല്‍സ്യം, തൈരിനേക്കാള്‍ ഒമ്പത് മടങ്ങ് പ്രോട്ടീന്‍, വാഴപ്പഴത്തേക്കാള്‍ 15 മടങ്ങ് പൊട്ടാസ്യം, 25 മടങ്ങ് ഇരുമ്പ് എന്നിങ്ങനെയാണ് മുരങ്ങിയിലെ മറ്റ് പോഷകങ്ങള്‍. മുരിങ്ങയുടെ ഇലയും പൂക്കളും കായയുമെല്ലാം ആരോഗ്യത്തിന് അത്യുത്തമമാണ്. മുരിങ്ങ ഇല ചേര്‍ത്ത് അതിരാവിലെ വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഒന്നുകില്‍ ഇലയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കാം അല്ലെങ്കില്‍ മുരിങ്ങ പൊടി ചേര്‍ത്ത വെള്ളം കുടിക്കാം. അതിരാവിലെ വെറും വയറ്റില്‍ ഈ വെള്ളം കുടിക്കാന്‍ ശ്രമിക്കണം.

ഹീമോഗ്ലാബിന്റെ അളവ് കുറഞ്ഞാല്‍, മുടി കൊഴിച്ചല്‍ രൂക്ഷമയാാല്‍, എല്ലുകള്‍ക്ക് ബലം കുറഞ്ഞാല്‍, ചര്‍മ്മ പ്രശ്‌നങ്ങള്‍ അലട്ടുമ്പോഴെല്ലാം ദിവസേന മുരിങ്ങ വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാം. ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ സി എന്നിവയാലും സമ്പന്നമാണ് മുരിങ്ങ. ഇത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും രോഗങ്ങളെ ഒരുപരിധി വരെ തടയാനും സഹായിക്കും. മഴക്കാലത്തും വേനല്‍ക്കാലത്തും മുരിങ്ങ ധൈര്യമായി കഴിക്കാം. മുരിങ്ങയ്ക്ക് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇത് കൂടാതെ പോളിഫിനോകളും ഫ്‌ലേവനോയ്ഡുകളും ധാരാളം ഉണ്ട്. ഇത് ശരീരത്തിലെ വീക്കം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. വിറ്റാമിന്‍ കെയുടെ സമ്പന്നമായ ഉറവിടം കൂടിയാണ് മുരിങ്ങ, ഇത് അസ്ഥികളുടെ മെറ്റബോളിസം മെച്ചപ്പെടുത്തി അസ്ഥി രൂപീകരണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രോട്ടീനുകളെ സജീവമാക്കുന്നു. മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിലൂടെ ശരീരഭാരം കുറക്കാനും മുരിങ്ങ സഹായിക്കുന്നു. ഇവയില്‍ കലോറി കുറവാണ്. അതുവഴി ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കുന്നു. ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും മുരിങ്ങ കഴിക്കാം.

Top