ബ്രെഡ് കൊണ്ട് ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

ബ്രെഡ് കൊണ്ട് ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
ബ്രെഡ് കൊണ്ട് ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

ബ്രെഡ് കൊണ്ട് നമ്മൾ പലതരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കാറുണ്ടല്ലേ. ഇന്ന് വ്യത്യസ്തമായ ഒന്ന് പരീക്ഷിച്ച് നോക്കിയാലോ?

വേണ്ട ചേരുവകൾ

ബ്രെഡ് – 4 എണ്ണം
ഉരുളക്കിഴങ്ങ് – 2 എണ്ണം
എണ്ണ – 1 സ്പൂൺ
പച്ചമുളക് – 2 എണ്ണം
കടുക് – 1 സ്പൂൺ
മഞ്ഞൾ പൊടി – 1 സ്പൂൺ
കടലമാവ് – 1 കപ്പ്
മഞ്ഞൾ പൊടി – 1 സ്പൂൺ
മുളക് പൊടി – 1 സ്പൂൺ
കായപൊടി – 1/2 സ്പൂൺ
വെള്ളം – 1 ഗ്ലാസ്
എണ്ണ – 1/4 ലിറ്റർ

Also Read: ഡയറ്റില്‍ ഉള്‍പ്പെടുത്താം ഒരുപാട് ​ഗുണങ്ങളുള്ള സാൽമൺ മത്സ്യം

തയ്യാറാക്കുന്ന വിധം

ആദ്യം ഉരുളക്കിഴങ്ങ് നല്ലതുപോലെ വേവിച്ചുടച്ചതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം കടുക്, ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉരുളക്കിഴങ്ങ്, മഞ്ഞൾപൊടി, ഉപ്പ്, സവാള എന്നിവ ചേർത്ത് നല്ലതുപോലെ വേവിച്ചു ഉടച്ചെടുക്കുക. നല്ലപോലെ ഡ്രൈ ആയിട്ട് എടുക്കുക. ഇനി ഈ മസാല ബ്രെഡിനുള്ളിൽ വയ്ക്കുക. ശേഷം ഈ ബ്രെഡിന് മുകളിൽ മറ്റൊരു ബ്രെഡ് കൊണ്ട് കവർ ചെയ്യുക. ഇനി കടലമാവ്, മുളകുപൊടി, കായപ്പൊടി, ഉപ്പ് എന്നിവ വെള്ളത്തിൽ കലക്കി എടുത്തതിനുശേഷം അതിലേയ്ക്ക് ബ്രെഡ് മുക്കിയെടുത്ത് എണ്ണയിൽ ഒന്ന് വറുത്തെടുക്കുക. കിടിലൻ ബ്രെഡ് പക്കോഡ റെഡി.

Top