CMDRF

ഒമാനില്‍ പ്രവാസികള്‍ക്കിടയില്‍ ക്ഷയരോഗം വര്‍ധിക്കുന്നു

ഒമാനില്‍ പ്രവാസികള്‍ക്കിടയില്‍ ക്ഷയരോഗം വര്‍ധിക്കുന്നു
ഒമാനില്‍ പ്രവാസികള്‍ക്കിടയില്‍ ക്ഷയരോഗം വര്‍ധിക്കുന്നു

മസ്‌കത്ത്: ഒമാനില്‍ പ്രവാസികള്‍ക്കിടയില്‍ ക്ഷയരോഗം വര്‍ധിക്കുന്നതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷം പേരില്‍ 9.5 രോഗികളെ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശികളില്‍ രോഗം വര്‍ധിക്കാന്‍ പ്രധാന കാരണം ക്ഷയരോഗ കേസുകള്‍ കൂടുതലുള്ള രാജ്യങ്ങളില്‍നിന്ന് വരുന്നവരില്‍നിന്ന് പകരുന്നതാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡോ. ഫാതിമ അല്‍ യാഖൂബി പറഞ്ഞു.

സ്വദേശികളിലെ രോഗബാധ 2018 മുതല്‍ കുറഞ്ഞതായും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 490 ടി.ബി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 99 പേര്‍ സ്വദേശികളാണ്. 2019 മുതല്‍ ഒമാനികളല്ലാത്തവരില്‍ രോഗത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. മൊത്തം രോഗികളില്‍ 94.3 ശതമാനം വിദേശികളാണ്. ഇതില്‍ മൂന്ന് രോഗികള്‍ മരുന്നുകള്‍ക്ക് പ്രതികരിക്കാത്തവരും 18 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടി.ബി രാജ്യത്തുനിന്ന് തുടച്ചുനീക്കാന്‍ 2021മാര്‍ച്ച് 24ന് പുതിയ ദേശീയനയം രൂപവത്കരിച്ചിരുന്നു. 2035 ആവുമ്പോഴേക്കും രോഗികളുടെ എണ്ണം ഒരു ദശക്ഷത്തിന് 100 ആയി കുറക്കുകയാണ് ലക്ഷ്യം. രോഗം ബാധിക്കുന്നതിന് മുമ്പ് രോഗത്തെ തുരത്തുക എന്നതാണ് നയം. രോഗം തടയല്‍, രോഗം കണ്ടെത്തല്‍, ചികിത്സക്ക് പ്രോത്സാഹനം നല്‍കല്‍ എന്നിവയാണ് ചെയ്യുന്നത്. ഈ വിഭാഗത്തിലെ മെഡിക്കല്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുക, പരിശോധനകള്‍ നടത്തുക, ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം ശകതമാക്കുക എന്നിവ ഇതിന്റെ ഭാഗമാണ്.

Top