CMDRF

മായാനും ബീരാനും വീണ്ടും അരങ്ങിലെത്തി ; തടിച്ചു കൂടി ‘ഉമ്മാച്ചു’ പ്രേക്ഷകർ

വടകരയുടെ ഉയര്‍ന്ന സാംസ്‌കാരിക ബോധത്തിന്റെ തെളിവാണ് ഇതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

മായാനും ബീരാനും വീണ്ടും അരങ്ങിലെത്തി ; തടിച്ചു കൂടി ‘ഉമ്മാച്ചു’ പ്രേക്ഷകർ
മായാനും ബീരാനും വീണ്ടും അരങ്ങിലെത്തി ; തടിച്ചു കൂടി ‘ഉമ്മാച്ചു’ പ്രേക്ഷകർ

വടകര: കേരളത്തിന്റെ നാടകങ്ങളുടെ ഓർമകളിലൂടെ കടന്നു പോകുമ്പോൾ നമുക്ക് മറക്കാൻ കഴിയാത്ത കഥാപാത്രങ്ങളാണ് ബീരാനും മായനും.വടകരയുടെ സാംസ്‌കാരിക ഹൃദയം കെ.പി.എ.സി.ക്കായി വാതില്‍ തുറന്നിട്ട ദിനമായിരുന്നു ചൊവ്വാഴ്ച. രാവിലെമുതല്‍ രാത്രിവരെ കെ.പി.എ.സി.യുടെ പ്ലാറ്റിനം ജൂബിലി തോപ്പില്‍ഭാസി ജന്മശതാബ്ദി പരിപാടികളിലേക്ക് ജനമൊഴുകി എത്തി. കെ.പി.എ.സി.യുടെ പഴയകാല നാടകങ്ങളും തോപ്പില്‍ ഭാസിയുടെ ഐതിഹാസിക ജീവിതവുമെല്ലാം ഒരിക്കല്‍കൂടി കാഴ്ചക്കാരിൽ എത്തി.

ALSO READ: ഇന്ന് ശക്തമായ മഴ; എല്ലാ ജില്ലകളിലും ഇടിമിന്നൽ, കാറ്റ് മുന്നറിയിപ്പ്

ഉമ്മാച്ചുവും മായനും ബീരാനുമെല്ലാം കാലമേറെക്കടന്നും ആളുകളെ പിടിച്ചിരുത്തി. രാത്രി സമയമാണ് ആളുകളുടെ ഹൃദയംനിറച്ച് കെ.പി.എ.സി.യുടെ പുതിയ നാടകം ‘ഉമ്മാച്ചു’ അരങ്ങേറിയത്. ഒരുദിവസംനീളുന്ന പരിപാടികളാണ് ഉമ്മാച്ചുവിന്റെ ആദ്യ അവതരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചത് 70 വര്‍ഷം മുന്‍പ് രചിക്കപ്പെട്ട നോവലാണെങ്കിലും സമകാലീക പ്രസക്തിയോടെയാണ് അണിയറപ്രവര്‍ത്തകര്‍ ഉമ്മാച്ചുവിനെ അരങ്ങിലെത്തിച്ചത്. രാവിലെ കെ.പി.എ.സി.യുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായുള്ള സെമിനാറോടെയായിരുന്നു തുടക്കം. അപ്പോള്‍ നിറഞ്ഞ സദസ്സ് ഒഴിഞ്ഞത് രാത്രിയില്‍ നാടകത്തിന് തിരശ്ശീലവീണ ശേഷമാണ്.

വടകരയുടെ ഉയര്‍ന്ന സാംസ്‌കാരിക ബോധത്തിന്റെ തെളിവാണ് ഇതെന്ന് നാടക ഉദ്ഘാടനച്ചടങ്ങില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വൈകീട്ട് നാടകത്തിന്റെ ഉദ്ഘാടനച്ചടങ്ങാകുമ്പോഴേക്കും ടൗണ്‍ഹാള്‍ നിറഞ്ഞു കവിഞ്ഞു. ഇതോടെ ടൗണ്‍ഹാളിനുപുറത്ത് എല്‍.ഇ.ഡി. സ്‌ക്രീന്‍വെച്ച് നാടകം കാണാന്‍ സൗകര്യമൊരുക്കി. അവിടെയും ജനക്കൂട്ടം തടിച്ചു കൂടി. പുറത്ത് മഴപെയ്‌തെങ്കിലും വടകരയുടെ നാടക ആവേശത്തെ നനയിക്കാന്‍ ഇതിനൊന്നുമായില്ല. വടകരക്കാരനായ മനോജ് നാരായണന്‍ സംവിധാനം നിര്‍വഹിച്ച നാടകമാണ് ഉമ്മാച്ചു.

Top