CMDRF

കമലാ ഹാരിസിനെ വിമർശിച്ചു; ബൈഡന്‍ തന്നെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് തുളസി ഗബ്ബാര്‍ഡ്

കമല ഹാരിസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്തിന് അപകടം

കമലാ ഹാരിസിനെ വിമർശിച്ചു; ബൈഡന്‍ തന്നെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് തുളസി ഗബ്ബാര്‍ഡ്
കമലാ ഹാരിസിനെ വിമർശിച്ചു; ബൈഡന്‍ തന്നെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് തുളസി ഗബ്ബാര്‍ഡ്

ന്യൂയോര്‍ക്ക്: വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ വിമര്‍ശിച്ചതിന് ബൈഡന്‍ ഭരണകൂടം തന്നെ ‘രഹസ്യ ഭീകര നിരീക്ഷണ പട്ടികയില്‍’ ഉള്‍പ്പെടുത്തിയതായി തുളസി ഗബ്ബാര്‍ഡ്. എക്സിലാണ് തുളസി ഗബ്ബാര്‍ഡ് ആരോപണ വീഡിയോ പോസ്റ്റ് ചെയ്തത്.

തന്റെ ഭര്‍ത്താവ് എബ്രഹാം വില്യംസിനൊപ്പമുള്ള വിമാനയാത്രക്കിടയിൽ ടിഎസ്എ സ്‌ക്രീനിംഗിന് നിരവധി തവണ വിധേയമാക്കിയതായി ഹവായ് മുന്‍ കോണ്‍ഗ്രസ് വുമണ്‍ പ്രസ്താവിച്ചു. തുടര്‍ച്ചയായി എട്ട് തവണയോളം ഇതേ സ്‌ക്രീനിംഗിന് വിധേയയാകേണ്ടി വന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും അവർ ഉന്നയിച്ചു.

Also Read: നികുതി വെട്ടിപ്പ് കേസ്; ജോ ബൈഡൻ്റെ മകൻ ഹണ്ടർ കുറ്റം സമ്മതിച്ചു

‘കൈ്വറ്റ് സ്‌കൈസ്’ എന്ന പേരില്‍ ടി എസ് എ നടത്തുന്ന രഹസ്യ ഭീകര നിരീക്ഷണ പട്ടികയില്‍ തന്റെ പേരുണ്ടെന്ന് അവര്‍ വെളിപ്പെടുത്തിയതായും തുളസി ഗബ്ബാര്‍ഡ് കൂട്ടിച്ചേര്‍ത്തു. കമല ഹാരിസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്തിന് അത് അപകടമാണെന്നും അമേരിക്കന്‍ വോട്ടര്‍മാര്‍ അവര്‍ക്ക് വോട്ട് ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഗബ്ബാര്‍ഡ് പറഞ്ഞു.

താനുയര്‍ത്തുന്ന ആരോപണം ഗൗരവമാണെന്നും എല്ലാ ദിവസവും അമേരിക്കക്കാരെ സ്വന്തം സര്‍ക്കാര്‍ നിരീക്ഷിക്കുകയും ചാരവൃത്തി നടത്തുകയും ചെയ്യുന്നു എന്നത് ഗൗരവമുള്ളതാണെന്നും തുളസി പറഞ്ഞു. ഡൊണാള്‍ഡ് ട്രംപിനെ അംഗീകരിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ കാമ്പെയ്നില്‍ ചേര്‍ന്നു ഗബ്ബാര്‍ഡ് അദ്ദേഹത്തിന് പൂര്‍ണ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Also Read: കാനഡയിൽ ലിബറൽ പാർട്ടിക്ക് വീണ്ടും തിരിച്ചടി; ദേശീയ കാമ്പെയ്ൻ ഡയറക്ടർ സ്ഥാനം ഒഴിയാൻ ജെറമി

ഡെമോക്രാറ്റായാലും റിപ്പബ്ലിക്കനായാലും സ്വതന്ത്രനായാലും രാജ്യത്തെ സ്നേഹിക്കുന്നുവെങ്കില്‍ സമാധാനവും സ്വാതന്ത്ര്യവും വിലമതിക്കുന്നുവെങ്കില്‍ തന്നോടൊപ്പം ചേരാന്‍ എല്ലാവരേയും ക്ഷണിക്കുന്നുവെന്നും രാജ്യത്തെ രക്ഷിക്കാനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തിരഞ്ഞെടുക്കാനും ജനങ്ങളെ സേവിക്കാന്‍ അദ്ദേഹത്തെ ജയിപ്പിക്കാൻ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും തുളസി ഗബ്ബാര്‍ഡ് പറഞ്ഞു.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് മുന്‍ കാണ്‍ഗ്രസ് വുമണും 2020ലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഗബ്ബാര്‍ഡ് 2022ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ ‘യുദ്ധവാദികളുടെ എലൈറ്റ് കാബല്‍’ എന്നാണ് വിളിച്ചത്.

Top