മലൈക്കോട്ടൈ വാലിബനെ മറികടന്ന് ടര്‍ബോ

മലൈക്കോട്ടൈ വാലിബനെ മറികടന്ന്  ടര്‍ബോ
മലൈക്കോട്ടൈ വാലിബനെ മറികടന്ന്  ടര്‍ബോ

മ്മുട്ടി ചിത്രം ടര്‍ബോ ആദ്യ ദിനം പിന്നിടുമ്പോള്‍ 2024 ലെ ഓപ്പണിങ് ഡേ കളക്ഷനില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ചിത്രം തിയേറ്ററുകളില്‍ ആവേശമാവുകയാണ്. ടര്‍ബോ ആദ്യദിനത്തില്‍ കേരള ബോക്‌സ്ഓഫീസില്‍ നിന്ന് ആറ് കോടി രൂപയിലധികം നേടിയതായാണ് അനലിസ്റ്റുകള്‍ പറയുന്നത്. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ റെക്കോര്‍ഡാണ് ടര്‍ബോ മറികടന്നിരിക്കുന്നത്. ചിത്രം ആദ്യദിനത്തില്‍ 5.85 കോടിയായിരുന്നു നേടിയത്. 5.83 കോടിയുമായി പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതമാണ് മൂന്നാം സ്ഥാനത്തുള്ളത്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അവതരിപ്പിക്കുന്നത്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്‌നാം ഫൈറ്റേര്‍സാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ് ഒരുക്കുന്നത്. ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ടര്‍ബോ’. കഴിഞ്ഞ 24 മണിക്കൂറില്‍ ബുക്ക് മൈ ഷോയിലൂടെ 142.41K ടിക്കറ്റുകളാണ് സിനിമയുടേതായി വിറ്റുപോയിരിക്കുന്നത്. എറണാകുളം ജില്ലയില്‍ 40ലധികം ഷോകളാണ് വിവിധ തിയേറ്ററുകളിലായി ചാര്‍ട്ട് ചെയ്തത്. തിരുവനന്തപുരം ജില്ലയില്‍ 22 ലധികം ഷോകളും കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 50ലധികം ലേറ്റ് നൈറ്റ് ഷോകളാണ് ചാര്‍ട്ട് ചെയ്തിരുന്നു.

Top